Wednesday, January 6, 2016

പ്രണയ ചുംബനം ..

നീ തൊട്ട വിരലും
നീ മുത്തിയ വിരലും
നീ മണത്ത ഗന്ധവും
എന്റേതായിരുന്നു .
അതില്‍ പിന്നെയാണ്
കാലം മുന്നോട്ടൊഴുകിയതും
കാട്ടാറിലെ ജലം വറ്റിയതും
കാറ്റ് കടലെടുത്തതും
നിശബ്ദത തന്നുകൊണ്ട്
എന്റെ പ്രണയമേ
നീ മറഞ്ഞതും .
എങ്കിലും ഓര്‍മ്മതന്‍
വാതായനം തുറന്നിന്നും
നിന്നധരങ്ങള്‍ എന്നെ ചുംബിക്കുമ്പോള്‍
പറയൂ പകരം എന്ത് നല്‍കണം
----------------ബിജു ജി നാഥ്
മലയാളം ബ്ലോഗേര്‍സ് ഈ മഷിക്ക് അയച്ചു ഫെബ്രുവരി ലക്കത്തിനായ് 06/01/16


1 comment:

  1. സ്വപ്നങ്ങളിൽ മിന്നിമറഞ്ഞു
    നെഞ്ചിലൊരുപിടി കനവെറിഞ്ഞു
    ഒരു ഹൃദയതാളത്തിനപ്പുറം
    ഒന്ന് കൈയ്യെത്തിപ്പിടിയ്ക്കാനാവാതെ
    കാഴ്ചയ്ക്കപ്പുറം മുഖങ്ങൾ മറയുമ്പോൾ
    കനലിലെരിയുന്ന കനവുമായ്‌ നമ്മൾ
    പിന്നെയുമലയുന്നു വെറുതെ...

    ReplyDelete