മെല്ലെ
മെല്ലെ മെല്ലെ
ഒരു നിശാശലഭത്തിന്റെ ചിറകേറി
വന്യമാം കാമനകളിലൂടെ
ഒരു യാത്രപോകണം !
സുരതത്തിന്റെ അവസാന
നിമിഷങ്ങളിലെന്ന പോലെ
ഉന്മാദത്തിന്റെ പരകോടിയില്‍
ഒരു ഞെട്ടി വിറയല്‍ ....
ഒടുക്കം കണ്ടു നില്‍ക്കാന്‍ വയ്യിനി.
തുടക്കത്തിലേ മറക്കണം
മധുരത്തിന്റെ എല്ലാ ചവര്‍പ്പുകളും.
പിന്‍വിളി കേള്‍ക്കരുത് .
പിഞ്ചു കുഞ്ഞുങ്ങള്‍ കീറി മുറിക്കപ്പെടുന്നുണ്ടാകും
പെണ്ണുടലില്‍
അംഗഭംഗങ്ങള്‍ വരുന്നുണ്ടാകും .
ജീവനില്ലാത്ത പൊങ്ങുത്തടികള്‍ പേറി
പുഴകള്‍ ആര്‍ത്തനാദം മുഴക്കി
ഒഴുകുന്നുണ്ടാകും
രതിനദിയുടെ ശിലകള്‍
ആറ്റിന്‍ ചുഴികളില്‍ മറയുന്നുണ്ടാകും
അധികാര കസേരകള്‍ക്ക് പിന്നിലായ്
ആടകള്‍ ഊരിയെറിയപ്പെടുന്നുണ്ടാകും
അടിച്ചമര്‍ത്തുന്ന
മതചിന്തകളില്‍
മാതൃത്വങ്ങള്‍ തലയോട്ടി
പിളര്‍ന്നു വീഴുന്നുണ്ടാകും.
ചാതുര്‍വര്‍ണ്ണ്യം
പുഞ്ചിരിച്ചു നില്‍ക്കുന്ന പഴംമനസ്സുകളില്‍
അടിയാത്തികളുടെ
വിയര്‍പ്പു നാറുന്നുണ്ടാകും.
ഒന്നിലും മനമുടക്കാതെ
പിന്തിരിഞ്ഞു നോക്കാതെ
ഒരു നിശാശലഭച്ചിറകില്‍
യാത്രയാകണമെനിക്കു .
രതിമൂര്‍ച്ഛയുടെ അവസാന വിറയല്‍ പോലെ
കടന്നുപോകണം.
--------------ബിജു ജി നാഥ്
--------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete