ഇസങ്ങള്‍ പലതാണ്
വിശ്വാസങ്ങള്‍ കൊണ്ടും
ശാസനകള്‍ കൊണ്ടും
നമ്മെ വരിഞ്ഞു മുറുക്കുന്നവ.
ഫാസിസം എന്നാല്‍ എന്താണ് ?
അര്‍ത്ഥം തിരഞ്ഞു
നാം നടക്കണമേറെ ദൂരം ..
മതമെന്നാല്‍
രാഷ്ട്രീയമെന്നാല്‍
ജാതിയെന്നാല്‍
അഭിപ്രായമെന്നാല്‍
എല്ലാം ഫാസിസമാണ് ഇന്ന് .
സദാചാരം കിട്ടാത്തവന്റെ കഴപ്പാണെങ്കില്‍
ഫാസിസം അനുസരണയുടെ വാള്‍ ആണ് !
.
അതുകൊണ്ടാണ്
പര്‍ദ്ദയെ വിമര്‍ശിച്ചാല്‍ വിശ്വാസവും
സ്റ്റുഡിയോ തകര്‍ത്താല്‍ ആശ്വാസവും ആകുന്നതു .
അതുകൊണ്ടാണ്
ആഗോളവത്കരണം ബൂര്‍ഷ്വവും
മക്കളുടെ അന്താരാഷ്ട്രവിദ്യാഭ്യാസം ആവശ്യവും ആകുന്നതു .
യന്ത്രവത്കരണം നാശമാകുകയും
വികസനം അഴിമതിയാകുകയും ചെയ്യുന്നത് .
അതുകൊണ്ടാണ്
ഫാസിസം കടല്‍ കടന്നു വരുമെന്ന് നിനയ്ക്കുന്നത് .
കാവിയെ വിമര്‍ശിക്കുന്നവര്‍
ചെങ്കൊടിയില്‍ അന്‍പത്തൊന്നു വെട്ടുകള്‍ പൊതിയുന്നത് .
അഴിമതിയുടെ വേരറുക്കാന്‍
വളഞ്ഞു വയ്ക്കുന്ന സെക്രട്രിയേറ്റുകള്‍
പാതിരാവില്‍ സമവാക്യങ്ങളിള്‍ പൊളിച്ചും
ബജറ്റുകള്‍ നുള്ളലും പിച്ചലും ആയി
ആട്ടക്കഥകള്‍ ചമയ്ക്കുന്നത് .
ഫാസിസം ഭയന്ന്
അഴിമതിയും ബൂര്‍ഷ്വാസിയും
ഇരുളില്‍ ബാന്ധവം നടത്തുന്നത്
കേരളമെന്നാല്‍
പാവാടച്ചരടില്‍ പൊതിഞ്ഞ രാഷ്ട്രീയമാണ് .
പറങ്കിപ്പുണ്ണ്‍ പിടിച്ച തുടയിടുക്കൊളിപ്പിച്ച
പാവാടയെ
വാസനിച്ചധികാരമുറപ്പിക്കുന്നവരുടെയും
അധികാരം കൊതിക്കുന്നവരുടെയും
സ്വന്തം നാട് .
-------ബിജു ജി നാഥ്
നാം ഒരു ജനാധിപത്യരാജ്യമാണത്രെ
ReplyDeleteകയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍..............
ReplyDeleteആശംസകള്‍