Wednesday, February 3, 2016

പ്രണയം ജീവിതം

വീഴുമ്പോൾ പ്രതീക്ഷകളുടെ
ഉത്തുംഗതയിൽ നിന്നാവണം
കരയുമ്പോൾ സന്തോഷത്തിൻ
പരകോടിയിൽ നിന്നും
ചിരിക്കുമ്പോൾ ദുഃഖത്തിന്റെ
കടലാഴങ്ങളിലുമാകണം.
പ്രണയിക്കുമ്പോൾ ഹൃദയത്തിൻ
ഉള്ളറകളിൽ നിന്നായിടേണം .
കാലം വിഡ്ഢിയെന്നു വിളിച്ചിടാം
പക്ഷേ പിന്തിരിയായ്കൊരിക്കലും
മരണമാകട്ടെ ഇടയിലെ വില്ലൻ .
................... ബിജിഎൻ വർക്കല

2 comments:

  1. മരണവും തോറ്റ് പിന്മാറിയേക്കാം

    ReplyDelete
  2. ആരോരുമറിയാതെ കടന്നുവരുന്നവന്‍.......
    ആശംസകള്‍

    ReplyDelete