എന്തെന്‍ മിഴികള്‍ ഇന്നിങ്ങനെ
സജലങ്ങള്‍ ആകുന്നു രാവേ.
എന്തെന്‍ മനസ്സിന്റെ ഉള്ളില്‍
നിറയെ ഭാരം നിറയുന്നു.
വീശിയടിക്കും തിരമാലകള്‍ പോല്‍
ഓര്‍മ്മക്കൊടുങ്കാറ്റ് വന്നിട്ടോ.
മോഹിച്ചതോക്കെയും ജലരേഖ
ആവുന്ന വിധിയിതോര്‍ത്തോ.
നീറും മനസ്സിനെ ചേര്‍ത്തൊന്നു
നിര്‍ത്തുവാന്‍ ആരുമില്ലെന്നോര്‍ത്തോ.
വേര്‍പെടും എന്‍ ജീവനൊരുനാള്‍ള-
ന്നെന്നെ ഓര്‍ത്ത് കരയാനാരുമില്ലാഞ്ഞോ.
എന്തെന്‍ മിഴികള്‍ ഇന്നിങ്ങനെ
സജലങ്ങള്‍ ആകുന്നു രാവേ .
-------------------ബിജു ജി നാഥ്
കരയിക്കുന്ന ഓര്‍മ്മകളും....
ReplyDeleteആശംസകള്‍