Wednesday, January 20, 2016

കണക്കുകള്‍


പത്തുമാസം ചുമന്ന
കണക്കിന്റെ
കെട്ടുമായാണ് പിറന്നത്
ഭൂമിയില്‍ .
ഇത്തിരി ക്കൂടി വളര്‍ന്നപ്പോള്‍
പഠിക്കുവാന്‍
കണക്കില്ലാതെ പറ്റാതെ വന്നു .
പഠിപ്പിക്കാന്‍ മുതലാക്കിയ
കണക്കിന്
ഉത്തരം ഇല്ലാത്ത ദിനങ്ങള്‍ .
പിന്നെയും കാലം കടന്നപ്പോള്‍
ചെക്കനു 
കണക്കിന് കിട്ടാത്ത കുഴപ്പമേന്നോതി
ലോകം.
കണക്കറ്റു കുടിക്കല്ലെന്നു
ഉപദേശകര്‍
പ്രണയത്തിന്റെ കണക്കു
മറക്കാതിരിക്കാന്‍
മാര്‍ഗ്ഗമില്ലാതെ ജന്മം
കെട്ടു താലിയുടെ കണക്കു
ചോദിച്ചതും
മക്കളെ പോറ്റാന്‍
കണക്കു പറഞ്ഞതും
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
കാണാതെ പോയതാകാം .
പ്രണയത്തിനും
സൗഹൃദത്തിനും
ബന്ധങ്ങള്‍ക്കും
കണക്കുകള്‍ കൂടി വന്നു .
കണക്കു പറയാന്‍ അറിയാത്ത ഞാന്‍
കണക്കുകള്‍ നോക്കുന്നവരുടെ
ലോകത്ത്
കണക്കുകള്‍ അറിയാതെ നില്‍ക്കെ
കാലന്റെ കണക്കു പുസ്തകത്തില്‍
എന്റെ നമ്പര്‍ എത്രയെന്നു
അറിയാന്‍
തെക്കോട്ട്‌ നോക്കിയിരിപ്പാണിന്നു. 
--------------------ബിജു ജി നാഥ്

2 comments:

  1. തെക്കോട്ടെടുക്കാൻ ഒരു നാൾ!

    ReplyDelete
  2. നോക്കിയിരുന്നിട്ട്‌ കാര്യമില്ലല്ലോ!
    കടമകള്‍ നിര്‍വഹിച്ചുകൊണ്ടേയിരിക്കുക.....
    ആശംസകള്‍

    ReplyDelete