Tuesday, January 19, 2016

ഓന്ത്


ഉദ്യാനമതില്‍ പൂവിട്ടു നില്കും
മധുരമനോജ്ഞസുമത്തെ
കൊതിക്കുമ്പോഴൊന്നുമേ 
ഓര്‍ത്തിരുന്നില്ലതിന്‍
വര്‍ണ്ണവും വിത്തവും .

പ്രണയം പറഞ്ഞും
മധുരം നല്‍കിയും 
അകലുവാനാകാതെ നിന്നപ്പോഴും
അറിഞ്ഞില്ലതിന്‍
വര്‍ണ്ണവും വിത്തവും .

ഒടുവില്‍ മുഖാമുഖം 
നിന്ന് നീയന്നൊരു
ഒഴിവാക്കുവാന്‍ കഴിയാത്ത
മുഹൂര്‍ത്തത്തില്‍
ആദ്യമായി തിരഞ്ഞു
ജാതി
മതം
സമ്പത്ത്.

മണ്ണില്‍ വലിച്ചെറിഞ്ഞു 
തിരികെ നടക്കുമ്പോള്‍
മനസ്സില്‍
കനവു കാണുന്നുണ്ടായിരുന്നു
മഞ്ഞിച്ച
പൂവനമൊന്നു
നിനക്ക് ചേര്‍ന്നതായ് .
------------ബിജു ജി നാഥ്

2 comments:

  1. അനാദികാലം മുതൽ തുടർന്നുപോരുന്ന ഒന്ന്!!!

    ReplyDelete
  2. വര്‍ണ്ണവും വിത്തവും....

    ReplyDelete