Friday, March 1, 2019

അതിരിലെ പൂക്കൾ

അതിരിലെ പൂക്കൾ
................................
വേലിക്കെട്ടിന്റെ സുരക്ഷിതത്വത്തിൽ
പൂവിടുന്നുണ്ട് ചില ചെടികൾ.
നനയ്ക്കാതെ
തടമെടുക്കാതെ
വളമൊന്നും നൽകാതെ
വളരുന്ന ചെടികൾ.
(അല്ല അവയെ ആരു ശ്രദ്ധിക്കുവാനാണ്?)
വർഷകാലം നല്കുന്ന സമൃദ്ധിയാൽ
അവ പൂവിട്ടു നില്ക്കാറുണ്ട്.
അപ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്നവ
വീട്ടുകാരാലല്ല യാത്രക്കാരാൽ മാത്രം.
പറമ്പും കയ്യാലയും
ചെത്തിയൊരുക്കൽ തുടങ്ങിയാൽ
വെട്ടിയരിഞ്ഞും
വേരോടെ പിഴുതും
തെങ്ങിന് വളമാകപ്പെടുന്നവ.
വീണ്ടുമൊരു മഴയ്ക്ക് വേണ്ടി
അവ മണ്ണിനടിയിൽ മൗന പ്രാർത്ഥനയിലാണ്.
വെട്ടിമാറ്റപ്പെടാൻ വേണ്ടി മാത്രം
പൂവിടുന്ന ചില ചെടികൾ!
..... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment