Wednesday, March 6, 2019

എത്രകാലമിനിയും

എത്രകാലമിനിയും...
................................
കാത്തിരുന്നു ഞാൻ കരിങ്കല്ലായിപ്പോയാലും
കാമിനീ, നീ എന്തേ ചാരെയണയാതിങ്ങനെ.?
ഓർമ്മകൾക്കപ്പുറം പൂത്തുലയുന്നൊരു കർണ്ണികാരം
ചാരുതയാർന്ന് മനസ്സിൽ നിറയുമ്പോൾ. (കാത്തിരുന്നു.. )

എത്ര കാലമായ് ഞാൻ നിൻ തപ്തനിശ്വാസ-
ചൂടിൽ ഉരുകുന്നുവെങ്കിലും പ്രിയേ,
ഒട്ടുമേ പരിഭവം പറയാതെ, ഒന്ന് വിളിക്കാതെ
നിന്റെ പാദസരകിലുക്കം കാതോർത്ത് (കാത്തിരുന്നു... )

ഋതുക്കൾ മാറിമാറിയെൻ തനുവിനെ തലോടി
കരുണയില്ലാതെ ചിത്രങ്ങൾ വരയ്ക്കിലും,
സമയമായില്ലപോലുമെന്ന കവിവാക്യം മനസ്സിൽ
പലവുരു ഞാനെന്നെ പറഞ്ഞു പഠിപ്പിക്കിലും (കാത്തിരുന്നു.. )

തണുപ്പിൻ പുതപ്പണിഞ്ഞൊരു നാളിൽ
നിൻ വരവറിയാൻ കഴിയാതെ കിടക്കവേ.
ഒരു വെളുത്ത പനിനീർപ്പൂവുമായി നീയെൻ
കാൽക്കൽ നിശബ്ദം നില്ക്കുവോളം (കാത്തിരുന്നു... )
.....ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment