പെണ്ണെന്നാല്‍ കടലാണ്
----------------------------------
കടലിനു കണ്ണുകളില്ല!
(അല്ലെങ്കിലും അമ്മമാര്‍ക്ക് കണ്ണുകള്‍
ഇല്ലല്ലോ.)
ഹൃദയം മാത്രം.
ചേര്‍ത്തു പിടിക്കാന്‍
കൈകള്‍ മാത്രം.
ഉമ്മ വയ്ക്കാന്‍
ചുണ്ടുകള്‍ മാത്രം.
വാരിയണച്ചുപിടിക്കുമ്പോള്‍
മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്
അമ്മയുടെ ചാരെയെന്ന പോല്‍
ശാന്തമായി ഉറങ്ങാന്‍
കടല്‍ പോലൊന്നുമില്ല.
സ്നേഹത്തിനു കടലെന്ന് പേര്
കൊടുക്കുമ്പോള്‍
അമ്മേയെന്ന് വിളിക്കുമ്പോള്‍
ആകാശത്തോളം ഉയരത്തിലാകുന്നത്
അമ്മയുടെ മഹത്വം ആണ്.
അമ്മയെന്നാല്‍ പെണ്ണാണ്
എല്ലാ പെണ്ണും അമ്മയാണ് .
പെണ്ണെന്നാല്‍ കടലാണ്
എല്ലാ പെണ്ണും കടലാണ്
-------ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment