പുസ്തകം
------------
കണ്ണുകള്‍
നേരെ
നോക്കുമ്പോള്‍
നക്ഷത്രങ്ങള്‍
ജ്വലിക്കുന്നതും
നാണിക്കുമ്പോള്‍
മുല്ലമൊട്ടുകള്‍
വിരിയിക്കുന്നതും
ചുണ്ടുകള്‍
വിങ്ങലടക്കുമ്പോള്‍
വിറച്ചു
തുളുമ്പുന്നതും
ഉന്മാദത്തില്‍
കടിച്ചു മുറിക്കപ്പെടുന്നതും.
മുലകള്‍
വാത്സല്യത്തില്‍
അറിയാതെ
ചുരത്തുന്നതും
പ്രണയത്തില്‍
ത്രസിച്ചുണരുന്നതും
ഭഗോധരങ്ങള്‍
ഭരിക്കപ്പെടുന്നവന്
വലിച്ചകറ്റേണ്ടതും
പ്രണയിതാവിനു
തനിയെ
തുറക്കപ്പെടുന്നതും.
അവള്‍
വിടന്
വെറും മാംസപുഷ്പം.
യാത്രികന്
കടല്‍ശംഖ് .
---ബിജു.ജി.നാഥ്
വര്‍ക്കല
No comments:
Post a Comment