Wednesday, March 13, 2019

അവര്‍ തിരക്കിലാണ്


അവര്‍ തിരക്കിലാണ്
-------------------------
ഇലകൊഴിയും വസന്തങ്ങള്‍,
വരണ്ടുണങ്ങും പാടങ്ങള്‍,
അരഞ്ഞാണം പോല്‍ നദികള്‍
ശൂന്യതയ്ക്കൊരടയാളം പോല്‍ ഭൂമി .

മഞ്ഞു വീണു കുതിര്‍ന്ന പുല്‍മേടുകള്‍,
മഴ നനഞ്ഞു ത്രസിക്കും പുതുമുകുളങ്ങള്‍.!
ഇലനാമ്പുകള്‍ തെളിയും ഉണക്കമരങ്ങള്‍.
ഭൂമിയുടെ സ്വപ്നങ്ങളില്‍ ഊഷരത തെളിയുന്നു.

ഭൂമി പ്രണയത്തിലാണ് .
വാനത്തോട്
മേഘങ്ങളോടു
മാരുതനോട്
കുളിര്‍ നിലാവിനോട്.
അനന്തമായ വെറുപ്പാണ്
തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കുന്ന
കപടപ്രകൃതിസ്നേഹിയാം മനുഷ്യനോട് ..
------------ബിജു ജി നാഥ് വര്‍ക്കല

No comments:

Post a Comment