ബന്ദി
.........
മെല്ലെ
വളരെ മെല്ലെ
ഒരു നിലാവ്
ഭൂമിയിലേക്ക് ഇറങ്ങിവന്നു.
ഒന്നും മിണ്ടാനില്ലാതെ
അതെന്റെ നിറുകയിൽ വീണു.
മഞ്ഞിന്റെ തണുപ്പ്!
അല്ലല്ല
പൂവിന്റെ ചുംബനം.
എന്റെ ഉടലിൽ
തീക്കാറ്റിന്റെ പ്രഭവം.
ഒറ്റക്കാൽ ചിലമ്പണിഞ്ഞ്
രുദ്ര താണ്ഡവമാടിത്തുടങ്ങി
കാറ്റായും
മഴയായും
കുളിരായും
നിലാവെന്നെ മർദ്ദിച്ചു
പൂവായും
ശലഭമായും
മഴവില്ലായും
പിന്നെന്നെ തഴുകി.
മണ്ണിൽ വീണലിഞ്ഞ
വിയർപ്പുതുള്ളികളിൽ
നിലാവിന്റെ പേരെഴുതി ഞാൻ.
രാത്രി
പകലിന്റെ പുടവയിൽ
ഒന്നും പറയാതെ ഒളിച്ചു.
ഉറക്കം നഷ്ടമായ
എന്റെ കണ്ണുകൾ
പുളിച്ചുതുടങ്ങി.
നിലാവും
ഒറ്റച്ചിലമ്പും
ഞാനും
സ്വപ്നമായി.
.. ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment