Friday, March 8, 2019

നീയും ഞാനും

നീയും ഞാനും
..........................
നാം രണ്ടു കവിതകളാകുന്നു.!
മൂർച്ഛയേറ്റുന്ന വരികൾക്ക് വേണ്ടി
നിദ്രയകറ്റിയവർ നാം.
നീ മനോഹരമായി കവിത ചൊല്ലുമ്പോൾ
ഞാൻ നിന്റെ മിഴികളെ ഉമ്മ വയ്ക്കും.
നിനക്കൊറ്റയ്ക്ക് നടക്കണം
എനിക്കോ നിന്റെ നിഴലിൽ തൊടണം.
നീ മഴ നനയുമ്പോൾ
ഞാൻ വേനലിൽ പൊരിയുകയായിരുന്നു..
പകലുകൾ നാമൊന്നിച്ചു കവിത പറഞ്ഞു.
രാത്രികൾ നാം രണ്ടു ലോകത്തിൽ .
അവിടെ മാത്രം
കവിതയൊന്നുമില്ലായിരുന്നു.
ഇരുളിന്
കവിതയുടെ നിറമറിയില്ലാരുന്നു.
മണമറിയില്ലായിരുന്നു.
പ്രണയമറിയില്ലായിരുന്നു.
അല്ലെങ്കിലും പ്രണയമില്ലാതെ ഭോഗിക്കാൻ
കവിത വേണ്ടായിരുന്നല്ലോ.
...ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment