കൂട്ടിലടക്കപ്പെട്ടൊരു പക്ഷി നീ.
.................................................
നീ സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ട്
നീലാകാശത്തിന് അപാരത തേടുന്ന,
മനസ്സിൽ സ്വപ്നങ്ങൾ മാത്രമുള്ള
നിനക്ക് വേണ്ടത്
പറക്കാൻ ഒരാകാശം മാത്രമല്ല
കണ്ട് കണ്ണ് നിറയ്ക്കുവാൻ
ഒരു വിശാലമായ പാടശേഖരം കൂടിയാണ്.
തത്തമ്മകൾ കലപിലകൂട്ടുന്ന ,
കൊറ്റികൾ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന,
മാനത്തുകണ്ണികൾ ഓടിനടക്കുന്ന
ഒരു പാടശേഖരം.
നിന്റെ മനസ്സിൽ യുദ്ധങ്ങളില്ല.
നിൻറെ മനസ്സിൽ ശത്രുക്കളും.
നീ അപരിചിതനായൊരു ശത്രുവിനെ തേടുകയാണ് .
യുദ്ധം ചെയ്യുവാനല്ല,
നിന്നെ പ്രണയിക്കാൻ മാത്രം.
പ്രണയത്തിലൂടെ നിന്നിലെ ശത്രുവിനെയും,
നിന്നിലെ നിന്നെയും
പരാജയപ്പെടുത്തുന്ന ഒരാളെ.
നിനക്ക് വേണ്ടത് പ്രണയമാണ്.
മനസ്സിൻറെ കാമനകളിൽ ,
നിന്നെ ഓരോ നിമിഷവും
ഓരോ ഇതളുകളായി
വിടർത്തിയും ഓമനിച്ചും
നിന്നെ, നീയാക്കുന്ന
നിൻറെ രസനകളെ ഉണർത്തുന്ന ,
നിന്നെ ജീവിതമെന്തെന്ന് ,
ജീവിതത്തിന്റെ മധുരം എന്തെന്ന് പഠിപ്പിക്കുന്ന
മനസ്സിലാക്കിക്കുന്ന ഒരു പ്രണയം!
നിന്റെ മനസ്സിൽ സമാധാനം മാത്രമാണ്.
സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു പക്ഷിയാണ് നീ.
... ബിജു.ജി.നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, March 4, 2019
കൂട്ടിലടക്കപ്പെട്ടൊരു പക്ഷി നീ.
Subscribe to:
Post Comments (Atom)
No comments:
Post a Comment