വേദനിക്കുന്നത്
മെല്ലെയെങ്കിലും
വേദനിപ്പിക്കത്
തെറ്റെന്നറിയണം.
പൂവുകൾ മനോജ്ഞമാകിലു-
മവ തോട്ടക്കാരന് സ്വന്തം.
വിശ്വാസ്യതയിലോ
സൗഹൃദത്തിലോ
അതടർത്തിയെടുക്കാനാകില്ല തന്നെ.
പാരിലെത്ര മോഹന
പാലരുവികൾ കണ്ടിടാം
കണ്ടു മോഹമുദിക്കരുതവ
സ്വന്തമായവർ വേറെയുണ്ടാം
കണ്ണു നിറയരുതെന്നു
നിനച്ചൊന്നു കൂടെ നടന്നിടാൻ
ഉള്ളിലെന്ത് ഭാരം പേറണ
മെന്നറിയാതെ പോകുവോർ നാം.
ചൊല്ലരുതൊരിക്കലും
മമ ചിത്തമെന്തെന്നൊരുവരും.
കണ്ടിടാതെ പോകും മനുജനു
കണ്ടിടാം പലഹേതുവും !
... ബിജു .ജി.നാഥ് വർക്കല
No comments:
Post a Comment