നിന്നെ എഴുതുക എന്നാല്‍
എന്നെ മുറിച്ചു വയ്ക്കുക എന്നാണു
ഓരോ കോശങ്ങളില്‍ നിന്നും
കണികകളില്‍ നിന്നും
നീയെന്ന ജീവ തന്മാത്രയെ ഇളക്കി മാറ്റണം .
ആത്മാവിനോളം ആഴത്തില്‍
നീ തന്ന ഓര്‍മ്മകള്‍ പുതഞ്ഞു കിടക്കുമ്പോള്‍
നിന്നെ എഴുതണം എന്ന് വാശിപിടിക്കരുത്.
പുതിയ ജീവവായു തേടുന്ന
പുല്‍ക്കൊടികള്‍ ആണ് ചുറ്റിലും
നിനക്കും എനിക്കും പ്രണയം പനിയാകുമ്പോള്‍
അവരെക്കുറിച്ച് ആര് പറയും?
നീതി നിഷേധിക്കപ്പെട്ട പെണ്‍കൊടികള്‍,
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഭൂമിമക്കള്‍,
മുളയിലെ നുള്ളിക്കളയപ്പെടുന്ന മൊട്ടുകള്‍ ,
ആലംബം നഷ്ടമായ വാര്‍ദ്ധക്യങ്ങള്‍ ....
ഇല്ല ,
എന്റെ അക്ഷരങ്ങളില്‍ നീയിനി നിന്നെ തിരയരുത് .
നിന്റെ ജീവിതത്തിന്റെ പാതയില്‍
എവിടെയും ഞാനില്ല.
നിന്റെ പ്രണയത്തിന്റെ വനികയില്‍
എന്റെ മുരള്‍ച്ച ഇനിയുമില്ല .
എന്റെ വിരലുകള്‍ മുറിക്കും വരെയും
എന്റെ നാവു അറുക്കും വരെയും
എന്റെ ശ്വാസം നിലയ്ക്കും വരെയും
ഞാന്‍ പ്രണയത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍
നിന്നെ എഴുതാതിരിക്കണം.
നീ മരിച്ചുപോയിരിക്കുന്നു എന്നില്‍ നിന്നും.
നീ ആഗ്രഹിക്കും പോലെ
നീ മരിച്ചുപോയിരിക്കുന്നു എന്നില്‍ നിന്നും .
...ബിജു ജി നാഥ് വര്‍ക്കല
ഇന്നലെകളുണ്ടായിരുന്നുവല്ലേ സോദരാ ?
ReplyDeleteചരിത്രമുറങ്ങുന്ന ഏടുകളിൽ
കണ്ണീരിന്റെ നനവുള്ള ഇന്നലെകൾ..?
അരിമാവില്‍ മുക്കിയ കൈകള്‍
മനസ്സിന്റെ ഭിത്തിയിലല്ലേ പതിച്ചത് ?
എങ്ങനെയത് തൂത്തുതുടയ്ക്കും നീ ?
നല്ല വരികള്‍ ബിജു..
സന്തോഷം ശിവാ
Delete