Wednesday, November 8, 2017

പ്രവാചകപാതയിൽ .


എന്റെ ജനമേ ,
നിങ്ങൾക്കു ഞാൻ
കാനോൻ ദേശത്തിലൂടെ
പാലും തേനുമൊഴുക്കുവാൻ പോകുന്നു
ആയതിനാൽ
ഇന്നു മുതൽ നിങ്ങളുടെ വസ്ത്രങ്ങൾ
ഞാനുരിഞ്ഞെടുക്കുന്നു .

വസ്ത്രമില്ലാത്ത ജനം
തെരുവിൽ വെയിലു കാഞ്ഞു നിന്നു.
തുണിയില്ലാത്ത ജനം
തിരക്കുകളിൽ തല്ലുകൊണ്ടു വീണു.
നഗ്നരായവർ നിരത്തിൽ
കുഴഞ്ഞു വീണു മരിച്ചു.
തുണിയുടുക്കാൻ അവർ മുതിർന്നില്ല
പ്രവാചകൻ അരുൾ ചെയ്ത
തേനും പാലുമൊഴുകുന്ന ദേശ ചിന്തയാൽ
അവർ നഗ്നത പൊതിഞ്ഞു പിടിച്ചു
ആണ്ടൊന്നു കടന്നു പോയി.
നഗ്നതയെ ജനം മറന്നു.
നഗ്നത ജനം ശീലിച്ചു
വാഗ്ദത്ത ഭൂമിക്കായി കണ്ണും നട്ട്
ജനമിന്നും തെരുവിലാണ്.
പ്രവാചകൻ ദീർഘവീക്ഷകനാണ്.
വരുംകാല സ്വർഗ്ഗത്തെ കാട്ടി
ജനത്തെ മുന്നോട്ട് തെളിക്കുന്നു
നഗ്നരായവർ
നഗ്നത മറന്നവർ.
ആട്ടിൻ പറ്റങ്ങളെപ്പോൽ
പുൽമേടുകൾ തേടി മുന്നോട്ട് മൗനരായി.....
............. ബി.ജി.എൻ വർക്കല ...........

2 comments:

  1. കാലികപ്രാധാന്യമുള്ള ശക്തമായ വരികള്‍
    ആശംസകള്‍

    ReplyDelete