Monday, November 20, 2017

പാഠപുസ്തകം പറഞ്ഞു തരാത്തത്.

വീനസിന്റെ മഞ്ഞുമലകളിലൊന്നിൽ
മുന്തിരിനിറം പൊട്ടുകുത്തപ്പെടുമ്പോൾ
അടുക്കുവാനാകാതകലം കാക്കുന്ന
ഏകമുഖരുദ്രാക്ഷങ്ങൾ പരസ്പരം
നോക്കാനാകാതെ മിഴി താഴ്ത്തുമ്പോൾ
വായനയിലെ സാരസ്യമോർത്തവൻ -
തൻ സൂര്യനയനങ്ങൾ വിടർന്നുലയുന്നു.

താഴ് വര തേടിയലയുന്ന നീർബിന്ദു
കാലിടറി വീഴുന്ന ഗർത്തങ്ങളിൽ നിന്നും
വിപിനത്തിനിടനാഴി ആരംഭിച്ചൊടുവിൽ
ഉറവ തേടിയിരുളിൽ മറയുമ്പോൾ
ശലഭച്ചിറകുകൾ മെല്ലെയടയുന്നു
നേർത്തൊരരുവിയായി പ്രണയം
താമരഗന്ധം പൊഴിച്ചു തുടങ്ങുന്നു.
.... ബി.ജി.എൻ വർക്കല ....

No comments:

Post a Comment