Tuesday, November 28, 2017

വസന്തം കരിഞ്ഞു പോയപ്പോൾ ...


ചുറ്റുമാരായിരം പൂക്കൾ
നിറഞ്ഞൊരുദ്യാനമധ്യേ ഞാൻ
ചെമ്മേ മിഴിവാർന്ന
നിറമോലും സുഗന്ധവാഹിയാം
പൂവൊന്നു ചോദിക്കവേ,
നഷ്ടമായി പൂക്കാലമത്രയും.
ഇതളുകൾ ഒതുക്കി,
ഇലകളാൽ മൂടി
വസന്തം പിരിഞ്ഞുപോയ്.
വരണ്ട നിലത്തൊരു മഴക്കാറു പോൽ
നിഴൽ വീഴ്ത്തി ഞാൻ മാത്രം.!
... ബിജു.ജി.നാഥ് വർക്കല

1 comment: