നോക്കൂ
എങ്ങനെയാണ് സാമ്രാജ്യം സൃഷിക്കുന്നത്
എന്നറിയണ്ടേ ?
ആദ്യം അടിത്തറ ആകേണ്ടത്
ചോരയുടെ കട്ടചുവപ്പ് പശയാല്‍
പിഞ്ചു ശവങ്ങളെ
ശൂലത്തില്‍ കൊരുത്തുകൊണ്ടാകണം .
അനന്തരം നിയമത്തെ വിലയ്ക്കെടുക്കണം.
പണം ഉള്ളവനെ മാത്രം
ഇരു പാര്‍ശ്വങ്ങളിലും നിര്‍ത്തണം
ചവിട്ടുമ്പോള്‍ മര്‍മ്മത്തില്‍ ചവിട്ടണം
ഇരുട്ട് വാക്കില്‍ ആണെങ്കില്‍ നല്ലത് .
പിന്നെ നാല്‍ക്കാലികളെ
തെരുവില്‍ ഇറക്കി വിടണം
അവയുടെ ചാണകവും
മൂത്രവും കുടിപ്പിക്കാന്‍
മന്ദബുദ്ധികളെ വളര്‍ത്തി എടുക്കണം .
കുറുവടികള്‍ നല്‍കി
അവരെ അശ്വമേധത്തിന് ഇറക്കണം.
തൊലിയിരിക്കുന്നവന്റെ തൊലി ഉരിച്ചും
അടുപ്പുകല്ലില്‍ വെന്തതുപ്പു നോക്കി
തല്ലിക്കൊന്നും
തരംപോലെ കെട്ടി ഞാത്തിയും
തെരുവുകളില്‍ നഗ്നരാക്കി
പരസ്പരം ചുമപ്പിച്ചും
ഇണക്കുരുവികളെ ചെള്ളക്കടിച്ചും
അതിരുകളില്‍ പട്ടാളക്കാരനെ കുരുതികൊടുത്തും
രാജപതാകയെ ഊഴം വച്ച് വന്ദിപ്പിച്ചും
മൃഗവിസര്‍ജ്ജ്യങ്ങളില്‍ നിന്നും
ശാസ്ത്രബോധം വളര്‍ത്തിയും
അക്ഷരങ്ങളെ വെടിവച്ചിട്ടും
പ്രജകളെ ഭയത്തിലൂടെ അടിമയാക്കണം .
വില കൂട്ടി,
വിറളിപിടിപ്പിച്ചു ,
അധിക ജോലി ചെയ്യിപ്പിച്ചു
മറ്റെല്ലാം മറക്കാന്‍ പഠിപ്പിക്കണം .
നോക്കൂ
എത്ര പെട്ടെന്നാണ്
ഒരു സാമ്രാജ്യം ഉണ്ടായത് .
------ബിജു ജി നാഥ് വര്‍ക്കല
എങ്ങനെയാണ് സാമ്രാജ്യം സൃഷിക്കുന്നത്
എന്നറിയണ്ടേ ?
ആദ്യം അടിത്തറ ആകേണ്ടത്
ചോരയുടെ കട്ടചുവപ്പ് പശയാല്‍
പിഞ്ചു ശവങ്ങളെ
ശൂലത്തില്‍ കൊരുത്തുകൊണ്ടാകണം .
അനന്തരം നിയമത്തെ വിലയ്ക്കെടുക്കണം.
പണം ഉള്ളവനെ മാത്രം
ഇരു പാര്‍ശ്വങ്ങളിലും നിര്‍ത്തണം
ചവിട്ടുമ്പോള്‍ മര്‍മ്മത്തില്‍ ചവിട്ടണം
ഇരുട്ട് വാക്കില്‍ ആണെങ്കില്‍ നല്ലത് .
പിന്നെ നാല്‍ക്കാലികളെ
തെരുവില്‍ ഇറക്കി വിടണം
അവയുടെ ചാണകവും
മൂത്രവും കുടിപ്പിക്കാന്‍
മന്ദബുദ്ധികളെ വളര്‍ത്തി എടുക്കണം .
കുറുവടികള്‍ നല്‍കി
അവരെ അശ്വമേധത്തിന് ഇറക്കണം.
തൊലിയിരിക്കുന്നവന്റെ തൊലി ഉരിച്ചും
അടുപ്പുകല്ലില്‍ വെന്തതുപ്പു നോക്കി
തല്ലിക്കൊന്നും
തരംപോലെ കെട്ടി ഞാത്തിയും
തെരുവുകളില്‍ നഗ്നരാക്കി
പരസ്പരം ചുമപ്പിച്ചും
ഇണക്കുരുവികളെ ചെള്ളക്കടിച്ചും
അതിരുകളില്‍ പട്ടാളക്കാരനെ കുരുതികൊടുത്തും
രാജപതാകയെ ഊഴം വച്ച് വന്ദിപ്പിച്ചും
മൃഗവിസര്‍ജ്ജ്യങ്ങളില്‍ നിന്നും
ശാസ്ത്രബോധം വളര്‍ത്തിയും
അക്ഷരങ്ങളെ വെടിവച്ചിട്ടും
പ്രജകളെ ഭയത്തിലൂടെ അടിമയാക്കണം .
വില കൂട്ടി,
വിറളിപിടിപ്പിച്ചു ,
അധിക ജോലി ചെയ്യിപ്പിച്ചു
മറ്റെല്ലാം മറക്കാന്‍ പഠിപ്പിക്കണം .
നോക്കൂ
എത്ര പെട്ടെന്നാണ്
ഒരു സാമ്രാജ്യം ഉണ്ടായത് .
------ബിജു ജി നാഥ് വര്‍ക്കല
ജനാധിപത്യരാഷ്ട്രത്തെ പാകപ്പെടുത്തുന്നത്!!!
ReplyDeleteആശംസകള്‍