കാലങ്ങള്‍ക്കപ്പുറത്ത് നിന്നും
ഓര്‍മ്മയുടെ തീരങ്ങളിലൂടെ
കാറ്റിന്റെ കൈകളില്‍ നാം
രണ്ടു വിത്തുകളായിവിടെ വീണു.
അകലങ്ങളില്‍ രണ്ടപരിചിതര്‍...
നമുക്കൊരേ ഭൂമിയും വെള്ളവും.
ഒരേ കാറ്റും ഒരേ സൂര്യനും
എങ്കിലും നാം തമ്മിലറിഞ്ഞതേയില്ല.
എകാന്തതയുടെ ഈറന്‍ രാവുകള്‍,
വിരസതയുടെ ഉഷ്ണപ്പകലുകള്‍.
പരസ്പരം നോക്കി നില്‍ക്കെ നാം
വളരുകയായിരുന്നുയരങ്ങളിലേക്ക്.
നോക്കൂ, എത്രപെട്ടെന്നാണ് നാം
തമ്മിലിഷ്ടപ്പെടാന്‍ തുടങ്ങിയത്.
പ്രായത്തിന്റെ രസതന്ത്രമാറ്റങ്ങള്‍
നമ്മിലെത്ര പെട്ടെന്നാണ് പതിച്ചത്.
ആഗ്രഹങ്ങളുടെ അഗാധതയില്‍
നാം തിരയുകയായിരുന്നല്ലോ.
വിരലുകള്‍ പരസ്പരം കോര്‍ത്ത്.,
ആരുമറിയാതെ നാം പ്രണയിച്ചു.
നമ്മള്‍ പലവട്ടം പൂത്തുലഞ്ഞും,
പരാഗണങ്ങളില്‍ പുളകം കൊണ്ടും
പിടിവിടാതെ ഹൃദയം കൈമാറിയും
സദാചാര കണ്ണുകളില്‍ പെടാതിങ്ങനെ...
----ബിജു.ജി.നാഥ് വര്‍ക്കല----
കാലങ്ങള്‍ക്കപ്പുറത്ത് നിന്നും രണ്ടു പ്രണയികള്‍ ...
ReplyDelete