ഒരൊറ്റ മുറിയുടെ ഏകാന്തതയില്‍ നിന്നുമാണ്
നിന്റെ നിശ്വാസങ്ങളുടെ മണിയൊച്ചകള്‍
ആകാശത്തിന്റെ സാധ്യതകളെ തേടി യാത്രയായത്.
ഇന്നാ മുറി, മണ്ണില്‍ അടയാളങ്ങളില്ലാതെ മാഞ്ഞിരിക്കുന്നു .
നിന്റെ ഏകാന്തത നഷ്ടമാകുകയും,
വെളിച്ചമണയാത്ത പനയോലകള്‍ക്കുള്ളില്‍
നീയൊരു കുരുവിക്കൂട് വയ്ക്കുകയും ചെയ്തിരിക്കുന്നു .
പക്ഷെ, നിന്റെ നിശ്വാസങ്ങളില്‍ മണിയൊച്ചയും,
നിന്റെ ആകാശത്തിനു അതിരുകളും ഉണ്ടായി .
നീ ഇന്ന് ചിറകു കുഴഞ്ഞൊരു പക്ഷിയാണ്.
കാണാതെ പോയ ആകാശക്കാഴ്ച്ചകളില്‍
മറന്നു വച്ച ഒരു മേഘത്തുണ്ടായി ഞാനുണ്ട് .
നീയൊരിക്കലും കാണാന്‍ ആഗ്രഹിക്കാതെ
കാറ്റിനോടും മലകളോടും അപേക്ഷിച്ചിട്ടും
ഓര്‍മ്മത്തെറ്റു പോലെ നിന്നെ നോവിക്കുന്ന
ഒരു കാര്‍മേഘത്തുണ്ടായി ഞാനുണ്ട് .
നനുത്ത ഓര്‍മ്മകള്‍ നല്‍കാത്ത,
നനഞ്ഞ ചിറകുകള്‍ ഉണക്കാനിട്ടു
ആകാശക്കാഴ്ച്കളുടെ സ്വപ്നങ്ങളില്‍
ഒരു വിഷാദസ്മാരകത്തിന്റെ നിഴല്‍ പോലെ നീയും.
----------ബിജു ജി നാഥ് വര്‍ക്കല
നിന്റെ നിശ്വാസങ്ങളുടെ മണിയൊച്ചകള്‍
ആകാശത്തിന്റെ സാധ്യതകളെ തേടി യാത്രയായത്.
ഇന്നാ മുറി, മണ്ണില്‍ അടയാളങ്ങളില്ലാതെ മാഞ്ഞിരിക്കുന്നു .
നിന്റെ ഏകാന്തത നഷ്ടമാകുകയും,
വെളിച്ചമണയാത്ത പനയോലകള്‍ക്കുള്ളില്‍
നീയൊരു കുരുവിക്കൂട് വയ്ക്കുകയും ചെയ്തിരിക്കുന്നു .
പക്ഷെ, നിന്റെ നിശ്വാസങ്ങളില്‍ മണിയൊച്ചയും,
നിന്റെ ആകാശത്തിനു അതിരുകളും ഉണ്ടായി .
നീ ഇന്ന് ചിറകു കുഴഞ്ഞൊരു പക്ഷിയാണ്.
കാണാതെ പോയ ആകാശക്കാഴ്ച്ചകളില്‍
മറന്നു വച്ച ഒരു മേഘത്തുണ്ടായി ഞാനുണ്ട് .
നീയൊരിക്കലും കാണാന്‍ ആഗ്രഹിക്കാതെ
കാറ്റിനോടും മലകളോടും അപേക്ഷിച്ചിട്ടും
ഓര്‍മ്മത്തെറ്റു പോലെ നിന്നെ നോവിക്കുന്ന
ഒരു കാര്‍മേഘത്തുണ്ടായി ഞാനുണ്ട് .
നനുത്ത ഓര്‍മ്മകള്‍ നല്‍കാത്ത,
നനഞ്ഞ ചിറകുകള്‍ ഉണക്കാനിട്ടു
ആകാശക്കാഴ്ച്കളുടെ സ്വപ്നങ്ങളില്‍
ഒരു വിഷാദസ്മാരകത്തിന്റെ നിഴല്‍ പോലെ നീയും.
----------ബിജു ജി നാഥ് വര്‍ക്കല
മനസ്സില്‍ തൊടുന്ന വരികള്‍..
ReplyDelete