Wednesday, October 10, 2018

ശാസ്താവ്


ശാസ്താവ്
-------------

ശാസ്താവ് എന്നത് ഇന്ത്യയിലെ ഒരു ഹിന്ദു ദേവതയാണ്.ശാസ്ത എന്ന വാക്കിനു ഗുരു എന്നാണു സംസ്കൃതത്തില് അര്ത്ഥം.മൂന്നാം നൂറ്റാണ്ടില് ദക്ഷിണേന്ത്യയിലാണ് ശാസ്ത എന്ന് ദൈവത്തെ വിളിക്കാന് ആരംഭിച്ചത്. അയ്യനാര് എന്നും അയ്യപ്പന് എന്നും വിളിപ്പേരുകളില് അദ്ദേഹം അറിയപ്പെടുന്നു. ലോകഷേമത്തിനായി ശാസ്താവ്, അയ്യനാര് , അയ്യപ്പന് തുടങ്ങി എട്ടു അവതാരങ്ങള് എടുത്തതായി ശാസ്തവിശ്വാസത്തില് ഗവേഷണം നടത്തിയ ഗുരുസ്വാമി വിശ്വനാഥ ശര്മ പറയുന്നു.

പ്രാധാന്യം
------------
ശാസ്ത എന്ന സംസ്കൃതപദത്തിന് ഗുരു , വഴികാട്ടി, ദൈവം , അധികാരി എന്നൊക്കെ അര്ത്ഥം ഉണ്ട്. ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം ദൈവങ്ങള് ശാസ്താവിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത വരവ് എന്ന തമിഴ് കാവ്യം അനുസരിച്ച് ശാസ്താവിന്റെ എട്ടു പ്രധാനപ്പെട്ട അവതാരങ്ങള് ഉണ്ട്. ധ്യാന രത്നവാലി എന്ന ഹിന്ദു പുണ്യപുസ്തകത്തിലും ഇത് പ്രതിപാദിക്കുന്നുണ്ട്. ആദി മഹാ ശാസ്ത ,ധര്മ്മ ശാസ്ത(അയ്യപ്പന്),ജ്ഞാന ശാസ്ത, കല്യാണ വരദ ശാസ്ത , സമ്മോഹന ശാസ്ത , സന്താന പ്രാപ്തി ശാസ്ത , വേദ ശാസ്ത , വീര ശാസ്ത എന്നിവയാണ് എട്ടു ശാസ്താക്കള്. ബ്രഹ്മ ശാസ്ത എന്ന പേരില് മുരുകനെ ബന്ധപ്പെടുത്തിയും പറയാറുണ്ട്‌.

തമിള് നാട്
-----------------
തമിഴ് നാട്ടില് അയ്യനാര് എന്ന് ശാസ്താവ് അറിയപ്പെടുന്നുണ്ട്. ശാസ്താവിനെ കുറിച്ചുള്ള ഏറ്റവും പഴയ വിവരം ലഭ്യമാകുന്നത് തമിഴ്നാട്ടിലെ ആര്ക്കോട്ട് ജില്ലയില് നിന്നുമാണ്. ആ ശിലകള് മൂന്നാം നൂറ്റാണ്ടിലേത് ആണെന്ന് കരുതപ്പെടുന്നു, അത് വായിക്കുന്നത് 'അയ്യനപ്പന്റെ ദിവ്യവാളിന് പൂജാസ്ഥലം' എന്നാണു. നാലാം നൂറ്റാണ്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള ഉരൈപ്പൂരിലും ഇതിനു സമാനമായ എഴുത്ത് കണ്ടെത്തിയിട്ടുണ്ട്. നാലിനും അഞ്ചിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളില് എഴുതപ്പെട്ടതെന്ന് കരുതുന്ന തമിഴ് സാഹിത്യ കൃതിയായ ചിലപ്പതികാരതിലാണ് അയ്യനാരിന്റെ വാളിനെ കുറിച്ചുള്ള സാഹിത്യപരാമര്ശം ഉള്ളത്. സംഘ കാലഘട്ടത്തിലെ തമിള് കൃതികളായ അകാനനൂര് പുരാണനൂര് എന്നിവയിലെ മിക്ക കവിതകളിലും അയ്യനാരും വാളും കാണുന്നുണ്ട്. സംഘകാല കൃതികളില് ശാസ്താവിനെ കുറിച്ചുള്ള ഒരുപാടു പരാമര്ശങ്ങള് കാണാന് കഴിയും. സംഘ കാലത്തിലും അതിനു ശേഷമുള്ള പല്ലവ , ചോള കാലത്തെ രാജാക്കന്മാര് അവരെ സേവകര് എന്നോ മഹാശാസ്താവ് എന്നോ വിശേഷിപ്പിച്ചു കണ്ടിട്ടുള്ളതായി രേഖകള് ഉണ്ട്. ആള്വാര് രാജാക്കനാരുടെ , തിരുമങ്കായ ആള്വാര് , നമ്മാള്വാര് എന്നിവരേ സ്തുതിക്കുന്ന ഗീതങ്ങളില് മധുരയ്ക്കടുത്തുള്ള തിരുമോഗൂര് ക്ഷേത്രങ്ങളില് ശാസ്താവിന്റെ പേര് പരാമര്ശിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടിനു മുന്പുള്ളതെന്നു കരുതുന്ന ബ്രഹ്മാണ്ടപുരാണം എന്ന സംസ്കൃത വേദ പുരാണഗ്രന്ഥത്തില് ശിവന്റെയും വിഷ്ണുവിന്റെയും മകനായി ശാസ്താവിനെ ഹരിഹര സുതന് എന്ന് പറയുന്നുണ്ട്. വേദങ്ങളെയും വേടാന്തങ്ങളെയും ലോകത്ത് ശാസ്താവ് എങ്ങനെ പ്രചരിപ്പിച്ചു എന്ന് പുരാണങ്ങളില് പറയുന്നുണ്ട്. പിന്നീട് ഏഴാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ശൈവ മത പ്രചാരകന് ആയിരുന്ന അപ്പര് ശിവന്റെയും വിഷ്ണുവിന്റെയും സന്തതിയായി ശാസ്താവിനെ തന്റെ തേവാരം എന്ന കാവ്യപുസ്തകത്തില് വിവരിക്കുന്നുണ്ട്. ബാല സന്യാസിയായ തിരുജ്ഞാന സംബന്ദര് ശാസ്താവിനെ അജയ്യനും അപകടകാരിയുമായ യുദ്ധവീരനും ബ്രഹ്മചാരിയുമായ ദൈവമായി ശിവ ഭഗവാന്റെ ഭൂതഗണങ്ങള്ക്കൊപ്പം കഴിയുന്നതായി തന്റെ കവിതകളില് പറയുന്നു. തിരുവനൈക്കാവ് എന്ന ത്രിച്ചിക്ക് അടുത്തുള്ള ശൈവ ക്ഷേത്രത്തിലെ സ്ഥല പുരാണത്തിലും രേഖകളിലും കശ്യപമഹര്ഷി എഴുതിയതായി കാണുന്നത് ശിവന്റെ സേവകനായിരുന്ന ശാസ്താവിനെ അനുഗ്രഹിച്ചു ആ സ്ഥലത്ത് അധിവസിച്ചുകൊള്ളാന് കല്പിച്ചു എന്നുമാണ് . അതില് പറയുന്നത് തിരുവാതിര നാളില് ശിവനെ ആരാധിക്കുന്നത് ശാസ്താവ് തുടര്ന്ന് എന്നാണു . ശിവാനന്ദലഹരിയില് ഒരിടത്ത് ആദി ശങ്കരനെയും അയ്യനാര് ആയി പറയുന്നുണ്ട്. ചില പഴയ മുനിമാരുടെ ജീവചരിത്രങ്ങളില് ആദി ശങ്കരന് ദൈവാംശം ഉള്ള ആളും ശ്രീ ശാസ്താവു(സേവകന്) ആണെന്ന് പറയുന്നുണ്ട് . അതുപോലെ തിരുജ്ഞാനസംബന്ദര് മുരുകന്റെ അവതാരവും ആലാല്സുന്ദരന് ന്റെ അവതാരമായ സുന്ദരാര് എന്നിവരെയും വിവരിക്കുന്നുണ്ട്. അദ്ദേഹം ദൈവത്തെ സ്തുതിക്കുന്ന കാവ്യങ്ങള് എഴുതിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടെങ്കിലും അവ ഇന്ന് ലഭ്യമല്ല. മിത്തുകളിലും പുരാണ ഗ്രന്ഥങ്ങളിലും ഉള്ളതിലും കൂടുതല് അയ്യനാര്-ശാസ്താവ് പ്രശസ്തമാകുന്നത് ഒന്പതാം നൂറ്റാണ്ടിലെ ചോളകാലഘട്ടത്തില് ആണ്.

കേരളം
----------
ശാസ്ത സങ്കല്പം വളരെ പ്രസിദ്ധമായിരുന്നു കേരളത്തില്. 855 കാലഘട്ടത്തിലെ പത്മനാഭപുരം ശിവ ക്ഷേതത്തില് നിന്നും ലഭിച്ച തമിള് ആയ് രാജ വംശത്തിന്റെ രേഖകളില് ആണ് ശാസ്തവിനെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്ശം ഉള്ളത്. ഹിന്ദു ദൈവങ്ങള് ആയ ശിവന്, വിഷ്ണു എന്നിവരുടെ ക്ഷേത്രങ്ങളിലെ ഉപ ദൈവം എന്ന നിലയില് നിന്നും സ്വതന്ത്രമായി ഒറ്റ ദൈവമായി ശാസ്താവ് പൂജിക്കപ്പെടുന്നത് പതിനൊന്നാം നൂറ്റാണ്ട് മുതല് ആണ് . മധ്യകാലഘട്ടം കഴിഞ്ഞപ്പോഴേക്കും അയ്യപ്പന് എന്ന യോദ്ധാവ് ദൈവമായി വളരെ പ്രശസ്തനായി കഴിഞ്ഞിരുന്നു ഇരുപതാം നൂറ്റാണ്ടില്.

സ്വതന്ത്ര മൊഴിമാറ്റം ബി.ജി.എന് വര്ക്കല
അവലംബം https://en.wikipedia.org/wiki/Shasta_(deity)

 

1 comment: