നിന്നെയറിയാന്‍ മാത്രം
..........................................
നീയഴിച്ചിട്ടു പോയ മൗനം പുതച്ചുകൊണ്ട്
നിന്നെയറിയാന്‍ വെറുതെ ശ്രമിക്കുന്നു ഞാന്‍ .
ചുരുള്‍ മുടിയിഴകളില്‍, കാലം മെടഞ്ഞിട്ട
കനകാംബരപ്പൂക്കള്‍ തന്‍ ഭംഗിയില്‍...
നിന്റെ നിഗൂഢതകള്‍ കണ്ടെത്തുവാന്‍
വെറുതെയെങ്കിലും ഞാന്‍ ശ്രമിക്കുന്നു.
നിന്നെ വരച്ചിട്ട ചന്ദനസന്ധ്യകള്‍ക്കും.
മഞ്ഞള്‍കുങ്കുമം നിറം ചാര്‍ത്തും അഴകിനും,
ഉള്‍ക്കണ്ണില്‍ മിഴിവേകുവാന്‍ വേണ്ടി
സ്വപ്‌നങ്ങള്‍ മെനയുന്നു മിഴി പൂട്ടിയിന്നു ഞാന്‍.
നിന്നെയറിയാന്‍ വെറുതെ ശ്രമിക്കുന്നു ഞാന്‍ .
ചുരുള്‍ മുടിയിഴകളില്‍, കാലം മെടഞ്ഞിട്ട
കനകാംബരപ്പൂക്കള്‍ തന്‍ ഭംഗിയില്‍...
നിന്റെ നിഗൂഢതകള്‍ കണ്ടെത്തുവാന്‍
വെറുതെയെങ്കിലും ഞാന്‍ ശ്രമിക്കുന്നു.
നിന്നെ വരച്ചിട്ട ചന്ദനസന്ധ്യകള്‍ക്കും.
മഞ്ഞള്‍കുങ്കുമം നിറം ചാര്‍ത്തും അഴകിനും,
ഉള്‍ക്കണ്ണില്‍ മിഴിവേകുവാന്‍ വേണ്ടി
സ്വപ്‌നങ്ങള്‍ മെനയുന്നു മിഴി പൂട്ടിയിന്നു ഞാന്‍.
.....ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment