വിട പറഞ്ഞേവം അകലുവാന്‍ മനസ്സിനെ
വെറുതെ പഠിപ്പിക്കുന്നു ഞാനും .
ഇവിടെയീ മണലിന്‍ തിരകളില്‍ വീണെന്റെ
ഹൃദയം പൊടിയുന്നതറിയുകിലും .
*മുത്തശ്ശി തന്‍ മടിത്തട്ടില്‍ ഞാനേഴാണ്ട്
കഥകള്‍ കേട്ടുറങ്ങിയ നാളുകള്‍
സ്നേഹവും കരുണയും ബന്ധനങ്ങളും എന്റെ
ദേഹിയെ വരിഞ്ഞിരുന്നു ചുററിലും.
കണ്ടു ഞാന്‍ പലമുഖം,ഭാവങ്ങള്‍,ജീവിതം
കണ്ടു ഞാന്‍ മണല്ക്കാടിന്‍ ചൂടും .
കണ്ടു ഞാനേവം ഹൃദയം നുറുക്കുന്ന
കാഴ്ചകള്‍ തന്‍ വേലിയേറ്റം .
കണ്ടു ഞാന്‍ സ്നേഹത്തിന്‍ തീവ്രമാം പാശം,
കണ്ടു ഞാന്‍ പ്രണയവും വിരഹവും.
കണ്ടു ഞാന്‍ ജീവിതം തളിര്‍ത്തതും വാടിയതും ,
കണ്ടു ഞാന്‍കൊഴിയും മലരുകളും.
നെഞ്ചിലെ നീറ്റലായി നാടെന്നെ പലവുരു
കണ്ണുകളെ ഈറനണിയിച്ചിരുന്നു .
യാത്ര പറയുമ്പോള്‍ കൂടെ ഞാന്‍ കരുതുന്നു
സ്നേഹവും കരുണയും വറ്റാത്തസൗഹൃദം.
-------------------ബിജു ജി നാഥ്
(സൗദി പ്രവാസം മതിയാക്കി വരുമ്പോള്‍ തനിമ ജിദ്ദ നല്‍കിയ യാത്രയയപ്പില്‍ ചൊല്ലിയത് )
* ജിദ്ദ = മുത്തശ്ശി
വെറുതെ പഠിപ്പിക്കുന്നു ഞാനും .
ഇവിടെയീ മണലിന്‍ തിരകളില്‍ വീണെന്റെ
ഹൃദയം പൊടിയുന്നതറിയുകിലും .
*മുത്തശ്ശി തന്‍ മടിത്തട്ടില്‍ ഞാനേഴാണ്ട്
കഥകള്‍ കേട്ടുറങ്ങിയ നാളുകള്‍
സ്നേഹവും കരുണയും ബന്ധനങ്ങളും എന്റെ
ദേഹിയെ വരിഞ്ഞിരുന്നു ചുററിലും.
കണ്ടു ഞാന്‍ പലമുഖം,ഭാവങ്ങള്‍,ജീവിതം
കണ്ടു ഞാന്‍ മണല്ക്കാടിന്‍ ചൂടും .
കണ്ടു ഞാനേവം ഹൃദയം നുറുക്കുന്ന
കാഴ്ചകള്‍ തന്‍ വേലിയേറ്റം .
കണ്ടു ഞാന്‍ സ്നേഹത്തിന്‍ തീവ്രമാം പാശം,
കണ്ടു ഞാന്‍ പ്രണയവും വിരഹവും.
കണ്ടു ഞാന്‍ ജീവിതം തളിര്‍ത്തതും വാടിയതും ,
കണ്ടു ഞാന്‍കൊഴിയും മലരുകളും.
നെഞ്ചിലെ നീറ്റലായി നാടെന്നെ പലവുരു
കണ്ണുകളെ ഈറനണിയിച്ചിരുന്നു .
യാത്ര പറയുമ്പോള്‍ കൂടെ ഞാന്‍ കരുതുന്നു
സ്നേഹവും കരുണയും വറ്റാത്തസൗഹൃദം.
-------------------ബിജു ജി നാഥ്
(സൗദി പ്രവാസം മതിയാക്കി വരുമ്പോള്‍ തനിമ ജിദ്ദ നല്‍കിയ യാത്രയയപ്പില്‍ ചൊല്ലിയത് )
* ജിദ്ദ = മുത്തശ്ശി
യാതാമൊഴികളോടെ..
ReplyDelete