Friday, October 5, 2018

കവിതയായിരുന്നു

കവിതയായിരുന്നു.
..........................
പറയാൻ കൊതിച്ചതത്രയും
കവിതയായിരുന്നു.
ഇടനാഴിയിരുളിൽ വച്ചന്ന്
മാറിന്റെ അളവെടുത്തവനെ പറ്റി
എഴുതിയിടുമ്പോൾ ..
മഞ്ചാടിമണികൾ കൊഴിഞ്ഞ
അടിവയർ നോവിനെ പറഞ്ഞത്.
തൂവൽ ചിറകേറി
അശ്വവേഗം തിരഞ്ഞു പിന്നെ
നിരാശയുടെ വിയർപ്പുപ്പിൽ നനഞ്ഞെന്നു
ഉറക്കെ കൂവിയത്..
പറഞ്ഞതത്രയും കവിതയായിരുന്നു.
നിങ്ങൾക്ക് കാണാൻ,
നിങ്ങൾക്ക് കൊത്തിനുറുക്കാൻ
തുറന്നു വച്ചതാണെന്റെ ഹൃദയം.
അതൊരു കവിതയായിരുന്നു...
ഞാൻ പറയാതെ പറഞ്ഞ
എഴുതാതെയെഴുതിയ
എന്റെ കവിത!
.... ബി.ജി.എൻ വർക്കല

No comments:

Post a Comment