പൂരമെല്ലാം കഴിഞ്ഞെന്റെ നന്പരെ
നാളെ വന്നു കരയല്ലേ നിങ്ങള്‍.
കൂടെയുള്ള സഹജീവികള്‍ തന്‍ കണ്ണീര്‍
കാണുവാന്‍ കഴിയാത്ത മാനുഷരേ .
വന്നതില്ല ഭവിഷ്യങ്ങള്‍ ഒന്നുമേ
കണ്ടതില്ലേ നമ്മുടെ വികാരവും.
ഇല്ല നമ്മള്‍ കഴിച്ചില്ലയെങ്കിലും
മാറ്റിടില്ല അഭിമാനഭംഗം വരുമത്.
പൊട്ടി വീഴും വിമാനം , വാഹനം
കണ്ടു നിങ്ങള്‍ പറയുമോ ഇനി വേണ്ട
അത്രയേ ഉള്ളൂ കരിമരുന്നിന്‍ കാര്യം.
പൊട്ടിയെങ്കില്‍ പോയോര്‍ക്ക് പോയത്രെ.
വേണമെങ്കില്‍ രണ്ടു കണ്ണീര്‍ നല്‍കാം
കൂട്ടത്തില്‍ കരിങ്കൊടി ഫോട്ടോയുമിടാം.
സുരക്ഷയ്ക്ക് പാളിച്ച പറ്റിയതോര്‍ത്തു
ഭരണകൂടത്തെ വിമര്‍ശിച്ചു തീര്‍ത്തിടാം.
തമ്മില്‍ അടി നടത്തി നമുക്കൊക്കെ
തണ്ട് കാട്ടി നടക്കാം ഇവിടൊക്കെ.
കണ്ട പാങ്ങ് നോക്കി നടത്തീടാം
ഇണ്ടലില്ലാതെ പൂരവും ഘോഷവും .
-----ബിജു ജി നാഥ് വര്‍ക്കല ----
തൃശൂര്‍ കേരളത്തില്‍ അല്ല എന്നും അതൊരു ദേശമല്ല രാജ്യവും വികാരവും ആണെന്നും പഠിപ്പിച്ചു തന്ന എല്ലാ തൃശൂര്‍ സൗഹൃദങ്ങള്‍ക്കും സമര്‍പ്പിക്കുന്നു
No comments:
Post a Comment