ഇനി നിശബ്ദതയ്ക്ക് ഞാന്‍ എന്റെ പേര് നല്‍കുന്നു.....
കൊഴിഞ്ഞു പോകുന്ന
ഇലകള്‍ പോലെ ജീവിതങ്ങള്‍ .
പറയാതെ പോകുന്ന മൗനങ്ങള്‍ .
കരയാന്‍ മറന്ന മഴക്കാടുകള്‍ .
പനിപിടിച്ചുകിടക്കുന്ന മോഹങ്ങള്‍ക്ക്
ചിറകുകള്‍ നഷ്ടമാകുന്നു .
എവിടെയും സംഗീതമാണ് .
മരണത്തിന്റെ സിംഫണി.
കാതുകളെ ആനന്ദഭരിതമാക്കി
ആത്മാവില്‍ കുളിര്‍ പായിച്ചു
അതിങ്ങനെ ചുറ്റിലും ചിത്രശലഭങ്ങളെപ്പോലെ
പറന്നു നടക്കുന്നു .
വിങ്ങലുകളെ വാക്കുകള്‍ കൊണ്ട് മൂടി
ഫലകങ്ങളില്‍ പതിപ്പിച്ചു
കടന്നുപോയ ദിനാന്ത്യങ്ങള്‍ക്ക്
മറുകുറി ഇല്ലാതെപോകുന്നതുപോലെ
കൊഴിഞ്ഞു പോകുന്ന
ഇലകള്‍ പോലെ ജീവിതങ്ങള്‍ .
പറയാതെ പോകുന്ന മൗനങ്ങള്‍ .
കരയാന്‍ മറന്ന മഴക്കാടുകള്‍ .
പനിപിടിച്ചുകിടക്കുന്ന മോഹങ്ങള്‍ക്ക്
ചിറകുകള്‍ നഷ്ടമാകുന്നു .
എവിടെയും സംഗീതമാണ് .
മരണത്തിന്റെ സിംഫണി.
കാതുകളെ ആനന്ദഭരിതമാക്കി
ആത്മാവില്‍ കുളിര്‍ പായിച്ചു
അതിങ്ങനെ ചുറ്റിലും ചിത്രശലഭങ്ങളെപ്പോലെ
പറന്നു നടക്കുന്നു .
വിങ്ങലുകളെ വാക്കുകള്‍ കൊണ്ട് മൂടി
ഫലകങ്ങളില്‍ പതിപ്പിച്ചു
കടന്നുപോയ ദിനാന്ത്യങ്ങള്‍ക്ക്
മറുകുറി ഇല്ലാതെപോകുന്നതുപോലെ
.....ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment