മഴ പെയ്തു തോര്‍ന്നൊരു വാനം പോലെ
മലര്‍ പൂത്തു നില്‍ക്കും വാടികള്‍ പോലെ
മമ ചിത്തം നിറയെ വിടര്‍ന്നു വിലസുന്നു
*മാതംഗി നിന്‍ മന്ദഹാസം നിലാവുപോല്‍!
കതിരുകള്‍ പൂത്തുലഞ്ഞാടുന്ന പാടങ്ങള്‍
സൂര്യകാന്തിപ്പൂക്കള്‍ നിറയും താഴ് വരകള്‍
അര്‍ക്കനകലുമ്പോള്‍ അമ്പിളിയുണരുമ്പോള്‍
കണ്ണുകള്‍ ചിമ്മിത്തുറക്കുന്നൊരാമ്പലുകള്‍.
പ്രിയനവനെ തിരയും രാധതന്‍ മിഴികള്‍
വേണുനാദം തേടും പൈക്കളെ പോലെ,
വൃന്ദാവനത്തിലെ **ഇന്ദീവരങ്ങളില്‍ നിന്‍
മാനസതോഴന്റെ ചുംബനം തിരയുന്നോ ?
മണിവീണ മീട്ടി നീ രാവില്‍ മുഴുവനും
മധുരമോലുന്നൊരു രാപ്പാടിയാകുമ്പോള്‍
പ്രിയതെ നിന്നുടെ ചാരത്തണയുമൊരു
കുളിര്‍ കാറ്റിനെന്നുടെ ഗന്ധം മണത്തുവോ.!
-------------------------------ബിജു ജി നാഥ്
No comments:
Post a Comment