വിധി പറയും മുന്നേ പ്രിയേ
തിരിഞ്ഞൊന്നു നോക്കീടുക നീ.
ഇടയില്‍ ഇടക്കണ്ണികള്‍ നീ
അറിയാതെ നഷ്ടമായിരിക്കാം .
ഒരു വാക്കു കൊഴിയുമ്പോള്‍
ഒരു ജീവിതം തകര്‍ന്നേക്കാം
ഒരു തെറ്റ് മറയുമ്പോള്‍ മുന്നില്‍
ഒരു ശരി കൂടി മരിച്ചിരിക്കാം .
കുരിശില്‍ തറയ്ക്കും മുന്നേ നീ
വായിച്ചിടുക കുറ്റപത്രം മറന്നിടാതെ .
കൈകഴുകിപിന്തിരിഞ്ഞിടായ്ക
ഇത് തിരികെവരാത്ത ജീവിതമല്ലോ .
അസത്യങ്ങളുടെ പെരുമഴയില്‍
നിനക്ക് വിഭ്രാന്തിയുണ്ടായേക്കാം
എങ്കിലും സത്യത്തിന്‍ വഴിയില്‍
എന്റെ ജീവിതമുണ്ടെന്നറിയുക .
------------------------------ബിജു ജി നാഥ്
സത്യത്തില്‍ വഴിയില്‍ ചരിക്കുക
ReplyDeleteആശംസകള്‍