എന്റെ പ്രണയം
അതിലകള് കൊഴിഞ്ഞ മരത്തിന്ന-
സ്ഥികള്‍ പോല്‍ വരണ്ടിരിക്കുന്നു .
ഉണങ്ങി വരണ്ടോരെന്‍ നെഞ്ചില്‍
കാലം മുഖമണച്ചു തേങ്ങുന്നു മൂകം .
അടര്‍ന്നു വീഴുന്നിലകളില് നോക്കി
കിനിയാതെ പോയ നിണം തിരയവേ
ചരല്‍ക്കല്ലുകളില്‍ വീണു ചിതറുന്നു
കണ്ണീര് മണികള്‍ തന് പരലുപ്പുകള് .
ഓര്‍മ്മകള്‍ ഓണമുണ്ണാന്‍ കൂട്ട് ചേരും
ഊഞ്ഞാല വള്ളികള്‍ ദ്രവിച്ചു പോയ്
നെഞ്ചിലെ പ്രാവിന് കുറുകല്‍ പോല്‍
ചില്ലകള്‍ സംഗീതമൊരുക്കുമ്പോള്‍ .
അടിവേരുകള്‍ മരവിച്ച മൗനമൂറ്റി
പൈദാഹമടയും ഏകാന്തതകളില്‍
ശല്ക്കങ്ങള് പൊഴിയും ഉടലില്‍ ഇര
തിരയുന്നു ചുണ്ടുകള്‍ പകലുകളില്‍ .
തിരികെയൊരസാധ്യയാത്ര ഉണ്ടെ-
ന്നാലും കണ്ണുകള്‍ കൊതിക്കുന്നു വൃഥാ
നഷ്ടമായ ആകാശത്തില്‍ തിരയുവാ
നൊരു നീലാകാശവും വെണ്മേഘവും.
----------------------ബിജു ജി നാഥ്
അതിലകള് കൊഴിഞ്ഞ മരത്തിന്ന-
സ്ഥികള്‍ പോല്‍ വരണ്ടിരിക്കുന്നു .
ഉണങ്ങി വരണ്ടോരെന്‍ നെഞ്ചില്‍
കാലം മുഖമണച്ചു തേങ്ങുന്നു മൂകം .
അടര്‍ന്നു വീഴുന്നിലകളില് നോക്കി
കിനിയാതെ പോയ നിണം തിരയവേ
ചരല്‍ക്കല്ലുകളില്‍ വീണു ചിതറുന്നു
കണ്ണീര് മണികള്‍ തന് പരലുപ്പുകള് .
ഓര്‍മ്മകള്‍ ഓണമുണ്ണാന്‍ കൂട്ട് ചേരും
ഊഞ്ഞാല വള്ളികള്‍ ദ്രവിച്ചു പോയ്
നെഞ്ചിലെ പ്രാവിന് കുറുകല്‍ പോല്‍
ചില്ലകള്‍ സംഗീതമൊരുക്കുമ്പോള്‍ .
അടിവേരുകള്‍ മരവിച്ച മൗനമൂറ്റി
പൈദാഹമടയും ഏകാന്തതകളില്‍
ശല്ക്കങ്ങള് പൊഴിയും ഉടലില്‍ ഇര
തിരയുന്നു ചുണ്ടുകള്‍ പകലുകളില്‍ .
തിരികെയൊരസാധ്യയാത്ര ഉണ്ടെ-
ന്നാലും കണ്ണുകള്‍ കൊതിക്കുന്നു വൃഥാ
നഷ്ടമായ ആകാശത്തില്‍ തിരയുവാ
നൊരു നീലാകാശവും വെണ്മേഘവും.
----------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete