ചിലപ്പോള്‍
ഒരു തീക്കാറ്റായി
ഭൂമിയെ മുഴുവനെരിച്ചിടാന്‍
ചുട്ടുപൊള്ളിച്ചു മദിച്ചിടുവാന്‍
കൊതിച്ചു പോകുന്നു.
ചിലപ്പോള്‍
ഒരു കൊടുങ്കാറ്റായ്
എല്ലാം കടപുഴക്കിയെറിയാന്‍
ചുഴറ്റിയടിച്ചുന്മാദം കൊള്ളാന്‍
മനം ദാഹിക്കുന്നു
ചിലപ്പോള്‍
ഒരു പേമാരിയായ്
കരകവിഞ്ഞൊഴുകുന്ന നദിയായി
ഉരുള്‍ പൊട്ടുന്ന മലയായി
പരകായം കൊതിക്കുന്നു
ചിലപ്പോള്‍
ഒരു മഞ്ഞു മലയായ്
ഉറഞ്ഞു കൂടും കൊടും തണുപ്പായ്
ഉരുകാന്‍ മടിച്ചുറങ്ങുന്ന
വജ്രമാകാന്‍ ശ്രമിക്കുന്നു
ചിലപ്പോള്‍
ഒരു വലിയ തിരയായി
തീരത്തിന്‍ നെഞ്ചില്‍ അലച്ചുവീഴാന്‍
കരയൊന്നാകെ കൂടെ കൊണ്ടുപോകാന്‍
തീവ്രം ശ്രമിക്കുന്നു
ഒരിക്കല്‍ പോലും
എനിക്ക് ഞാനാകാന്‍
എന്നില്‍ നില്‍ക്കാന്‍
എന്നെ തടയാന്‍
കഴിയാതെ പോകുന്നതെന്താകാം ?
..............ബിജു ജി നാഥ്
ഇതൊക്കെയാണ് മനസ്സിന്‍റെ ഗതി................
ReplyDeleteആശംസകള്‍