ഓർക്കുക
...............
വാക്ക് കൊണ്ട് നാം തീര്‍ക്കും
മൃദുഹാസത്തിന്‍ തീരാമലരില്‍
കാത്തുവച്ചൊരോര്‍മ്മച്ചില്ലയിൽ
തീര്‍ക്കുന്നു ഞാന്‍ കൂടൊന്നിന്നു .
കാലമകന്നു പനിയ്ക്കും നാളിന്റെ
ശീലമകന്ന നരച്ച പകലില്‍
വീണുറങ്ങാത്ത ഭൂമിതന്‍ നിമ്നോന്ന-
ഗൂഢതകളില്‍ കൊക്കുരുമ്മീടുവാന്‍ .
പ്രണയാദ്യാക്ഷരങ്ങൾ കൊണ്ടിന്നു
ഹൃദയത്തിന്‍ കന്മദമുരുക്കുവാന്‍
ആര്‍ത്തലച്ചു പെയ്യും മഴയില്‍
ഊഷരഭൂവിലുരുൾ പൊട്ടിയൊഴുകുവാന്‍.
കര്‍ക്കടകപ്പെരുമഴ നനയും ഭൂമി -
തന്നുൾത്തടം മഞ്ഞണിഞ്ഞീടുമ്പോള്‍
തുഷാരബിന്ദുക്കള്‍ മുളയ്ക്കുന്നു
വിങ്ങുമീ മണ്ണിന്‍ മാറില്‍ മാലേയമായിതാ.
നേര്‍ത്ത് പോകും വിരഹത്തിന്‍ നടുവില്‍
ദലപുടങ്ങള്‍ വിറയാർന്നീടുമ്പോള്‍ ,സഖേ
ഓര്‍ത്ത് വയ്ക്കുക നീ പ്ര്രണയത്തിന്റെ
നേർത്ത ശല്ക്കങ്ങള്‍ പൊഴിഞ്ഞു നിണമുതിരാതിരിക്കുവാന്‍ .
---------------ബിജു ജി നാഥ് വർക്കല
No comments:
Post a Comment