തവാംഗുലികള്‍ കോറും അക്ഷര
പ്പൂവുകള്‍ തന്‍ ആരാമത്തില്‍ നിന്നും
പ്രിയമൊരു വരിയുടെ ഈണം
ഹൃദയത്തിലെങ്ങോ മുളപൊട്ടുമ്പോള്‍
കരളില്‍ തറയ്ക്കും മൃദുനൊമ്പരങ്ങള്‍
പ്രിയതരമാമൊരു കവിതയായി .
പ്രണയമുറയും നെഞ്ചകം നിറയെ
നിരാസത്തിന്‍ തടയുയര്‍ത്തീടുമ്പോള്‍
കയറുവാനാകാതഴലില്‍ പൊതിയും
മമദുഃഖമെങ്ങനെ അറിയും നീയിന്നു.
പടിവാതില്‍ പിന്നിട്ടീറന്‍ മിഴികള്‍
അകതാരില്‍ ഇരുളാഴം തിരയുമ്പോള്‍
ഒരു നേര്‍ത്തമൗനമായി വാതില്‍പ്പുറകി-
ലുറയുന്നുവോ നിന്‍ ഹൃദയരാഗം ?
വ്യഥിതന്‍ ചരല്‍ക്കല്‍ വഴികളില്‍
പിടയും മനമോടകലുന്നു ഞാനിന്നു
നിറയും മിഴികള്‍ മഴകാക്കും ഭൂമിതന്‍
മാറില്‍ വീണലിയുന്നതറിയാതെങ്ങോ!
-----------------------ബിജു ജി നാഥ്
കവിത നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍