സ്നേഹിക്ക വയ്യിനിയവനിയിലൊന്നുമേ
സ്നേഹിപ്പതെന്തിനീ നരകലോകത്തെയും
കാമം കരഞ്ഞുണക്കിപ്പൊടിച്ചു മധുവില്‍
കാരസ്കരം നുകരും അന്ധകാരം ജന്മം .
മോഹിപ്പ വയ്യിനി തരുലതാദികള്‍ തന്‍
കോമളമാം പൂവാടികളൊന്നുമേ പാരില്‍.
കത്തിക്കരിഞ്ഞ സ്വപ്‌നങ്ങള്‍ കൊണ്ടു
കാലം തീര്‍ക്കും ശില്പജീവിതങ്ങള്‍ കാണ്‍കെ .
എന്തായിരുന്നു നീയെന്റെ ചിന്തകളില്‍
എന്തായിരുന്നു നീയെന്റെ ജീവതന്ത്രികളില്‍
എന്തോ തിരഞ്ഞു അശാന്തമലയും എന്‍
കണ്ണിമകളില്‍ നീയൊരു ഹിമശൈലമിന്നു .
പ്രണയം നിറയും ചഷകം മനോഹരം
കുടിപ്പുവാന്‍ ചുണ്ടുകള്‍ ദാഹിക്കും ന്യൂനം
വൈരൂപ്യത്തിന്‍ കാനനച്ചായകളെന്നും
ഭോഗാലസ്യത്തിന്‍ ഔഷധക്കൂട്ടു മാത്രം .
സ്നേഹിക്കുവാന്‍ , ഭോഗിക്കുവാന്‍ ,
പ്രണയിക്കുവാന്‍,മാറോട് ചേര്‍ക്കുവാന്‍
വേണം നമുക്ക് മണമുള്ളതെന്തും, വേണം
മധുരവും കാന്തിയും തനിമയും തളിരും .
--------------------ബിജു ജി നാഥ്
സ്നേഹിപ്പതെന്തിനീ നരകലോകത്തെയും
കാമം കരഞ്ഞുണക്കിപ്പൊടിച്ചു മധുവില്‍
കാരസ്കരം നുകരും അന്ധകാരം ജന്മം .
മോഹിപ്പ വയ്യിനി തരുലതാദികള്‍ തന്‍
കോമളമാം പൂവാടികളൊന്നുമേ പാരില്‍.
കത്തിക്കരിഞ്ഞ സ്വപ്‌നങ്ങള്‍ കൊണ്ടു
കാലം തീര്‍ക്കും ശില്പജീവിതങ്ങള്‍ കാണ്‍കെ .
എന്തായിരുന്നു നീയെന്റെ ചിന്തകളില്‍
എന്തായിരുന്നു നീയെന്റെ ജീവതന്ത്രികളില്‍
എന്തോ തിരഞ്ഞു അശാന്തമലയും എന്‍
കണ്ണിമകളില്‍ നീയൊരു ഹിമശൈലമിന്നു .
പ്രണയം നിറയും ചഷകം മനോഹരം
കുടിപ്പുവാന്‍ ചുണ്ടുകള്‍ ദാഹിക്കും ന്യൂനം
വൈരൂപ്യത്തിന്‍ കാനനച്ചായകളെന്നും
ഭോഗാലസ്യത്തിന്‍ ഔഷധക്കൂട്ടു മാത്രം .
സ്നേഹിക്കുവാന്‍ , ഭോഗിക്കുവാന്‍ ,
പ്രണയിക്കുവാന്‍,മാറോട് ചേര്‍ക്കുവാന്‍
വേണം നമുക്ക് മണമുള്ളതെന്തും, വേണം
മധുരവും കാന്തിയും തനിമയും തളിരും .
--------------------ബിജു ജി നാഥ്
നല്ല കവിത
ReplyDeleteആശംസകള്‍
നന്നായി ഈ സ്നേഹചിന്തകള്‍ ...
ReplyDelete