Sunday, January 4, 2015

ചുംബനം


ഒരു ചുംബനം കരുതിവയ്ക്കുക
എനിക്കായ് മാത്രം നിന്നധരങ്ങളില്‍ .
ഹിമശൈലങ്ങളില്‍ ഉരുകാതെ
ഹിമപാതങ്ങളില്‍ ഒലിച്ചു പോകാതെ
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
എനിക്കായി കരുതുക നീയത് .

ആസക്തിയുടെ അവസാനതീരത്തു
ഒരുപുഴയുടെ മണല്‍പ്പരപ്പില്‍
ലോകം മറന്നു നിന്നെ എനിക്ക് ചുംബിക്കണം.

തണുപ്പിന്റെ വന്മലകളെ
ഒരു നിമിഷത്തിന്റെ കണികയില്‍
എനിക്ക് അലിയിച്ചു കളയണം.

ചൂടുപിടിക്കുന്ന നിന്റെ അധരങ്ങള്‍
ഒരിക്കലും മറക്കാന്‍ കഴിയാതെ,
പിരിയാന്‍ കഴിയാതെ,
എന്റെ അധരങ്ങളില്‍ കുരുങ്ങിക്കിടക്കണം....
.................................ബിജു ജി നാഥ് വര്‍ക്കല 

2 comments:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. കവിതയുടെ ആശയ നിവര്‍ത്തി പോലും അജ്ഞാതം ആണ് നമുക്ക് ഇന്ന്.കാരണം നമ്മള്‍ പുലര്‍ച്ച ഇഷ്ട പെടുന്നില്ല

    ReplyDelete