പൂക്കള്‍ തീര്‍ക്കും മിഴികളില്‍ നിന്നും
സ്നേഹത്തില്‍ ചൊരിയുമൊരു പുഞ്ചിരി
കാത്തു നില്‍ക്കും ചോരന് നല്‍കിയീ
കാലമെന്തേ മരുവുന്നു വേഗം !
വര്‍ഷമൊന്നങ്ങകന്നു പോയീടുന്നു
വാക്കുകള്‍ മറന്നകന്നീടുന്നു
കാവല്‍ പോല്‍ ചില ബിംബങ്ങള്‍
ചുറ്റിലും കാവ് തീണ്ടും നിമിഷങ്ങളോഴികെ
ഓര്‍ത്തു പോകുന്നൊരു പകലിന്റെ മാറില്‍
വാക്കിനാല്‍ അളന്നിട്ട രൂപവും
നിന്‍ മുഖം പറഞ്ഞൊരു സത്യങ്ങള്‍
കൗതുകത്തോടെ കേട്ടു നിന്ന നിമിഷങ്ങളും .
യാത്രപോയന്നു നിന്നുടലിന്‍ സാന്ദ്ര
ദീപ്തമാം അളവുകള്‍ക്കപ്പുറം സഞ്ചാരം
നേര്‍ത്ത തിരശ്ശീലപോലുമില്ലാതന്നു
ചൂളി നിന്ന സന്ധ്യാംബരം ശോണിമം.
ഇന്ന് നിന്‍ ചൊടികളില്‍ വിരിഞ്ഞൊരു
മുല്ലമൊട്ടിന്‍ വെണ്മ ദര്‍ശിച്ചീടവേ
ഓര്‍ത്ത് പോകുന്നാ പകലിന്‍ രഹസ്യങ്ങള്‍
ചാരെ നീ പിന്നൊരിക്കലും വന്നീടിലും .
-----------------------------ബിജു ജി നാഥ്
No comments:
Post a Comment