കരയുവാനാകാത്ത കണ്ണുകളെ
നോക്കിയിനി, നീ കഥനത്തിൻ
കഥ പറഞ്ഞീടല്ലേ കൂട്ടുകാരാ .
വെറും മിഴികളല്ലിത് , നേരിൽ
വരണ്ടൊരു ഹൃദയമെരിക്കും
തീപ്പന്തമാണെന്നോർക്കുക നീ!
ഇരുമെയ്യ് പുണരുകിൽ ഒന്നെന്നു
ചൊല്ലുന്ന കവിതയല്ലോമലേ ജീവിതം !
വരുതിയിൽ പൊരിയുന്ന വയറിനു സ്നേഹം,
കാല്പനിക വൃന്ദാവനവുമവിടെ
ഊയലാടും രാധയും കണ്ണനുമല്ല.!
----------------ബി ജി എൻ വർക്കല
നോക്കിയിനി, നീ കഥനത്തിൻ
കഥ പറഞ്ഞീടല്ലേ കൂട്ടുകാരാ .
വെറും മിഴികളല്ലിത് , നേരിൽ
വരണ്ടൊരു ഹൃദയമെരിക്കും
തീപ്പന്തമാണെന്നോർക്കുക നീ!
ഇരുമെയ്യ് പുണരുകിൽ ഒന്നെന്നു
ചൊല്ലുന്ന കവിതയല്ലോമലേ ജീവിതം !
വരുതിയിൽ പൊരിയുന്ന വയറിനു സ്നേഹം,
കാല്പനിക വൃന്ദാവനവുമവിടെ
ഊയലാടും രാധയും കണ്ണനുമല്ല.!
----------------ബി ജി എൻ വർക്കല
കവിതയല്ലോമലെ ജീവിതം
ReplyDeleteതിരിച്ചറിവുകള്‍!