പാതിരാത്രി
കൂരിരുട്ടു
അമ്പലമുറ്റത്തേക്ക്
കൂലുതക്ബീര്‍ വിളിച്ചു
വലിച്ചെറിഞ്ഞു ചീഞ്ഞ മാംസം
പിന്നെ
തിരിച്ചു നടന്ന
മീശയില്ലാ താടിവച്ച
തൊപ്പിക്കാരനെ നോക്കി
ചാവാലി പട്ടി ചീറി വന്നു .
എന്റമ്മേ
ഇരുട്ടിലൂടെ നിലവിളി
പാഞ്ഞു പോകുന്നു .
പിറ്റേന്ന്
കാവിയും പച്ചയും
നാട് കത്തിക്കുമ്പോള്‍
പനിപിടിച്ചോരാള്‍
ദേവീസ്തോത്രം ചൊല്ലന്നു
ദൂരെയാശുപത്രി കട്ടിലില്‍
-------ബി ജി എന്‍ വര്‍ക്കല
കലാപം ആണല്ലോ
ReplyDelete