Tuesday, October 29, 2013

പേരില്ല കവിത


ഇവിടെ ഇല്ലിന്നൊരു മതവും
മനുഷ്യന്റെ തമസ്സകറ്റീടുവാൻ .

ഇവിടെ ഇല്ലിന്നൊരിസവും 
ബധിര കർണ്ണങ്ങൾ തുറപ്പിക്കുവാൻ .
ഇവിടെ ഇല്ലിന്നൊരു തത്വശാസ്ത്രവും
പശിയുടെ വേവകറ്റീടുവാൻ.
ഇവിടെ ഇല്ലിന്നൊരു പാഠശാലയും
അറിവിന്റെ തിരികൊളുത്തീടാൻ .
ഇവിടെ ഇല്ലിന്നൊരു ബന്ധവും
ഇഴകളൊന്നായി ചേർന്ന് നിന്നീടുവാൻ .
ഇവിടെ ഇല്ലിന്നൊരു നൗകയും
കാറ്റിൻ ഗതിയതൊത്തു പായുവാൻ .

ഇവിടെ ഇല്ലിന്നൊരു മനുഷ്യനും
മനസ്സിലെ മൃഗത്രിക്ഷ്ണകൾ മരിച്ചവർ.
-----------------ബി ജി എൻ വർക്കല ----

2 comments:

  1. ഉണ്ടാവുമായിരിയ്ക്കും ഒരുനാള്‍

    ReplyDelete
  2. ഇതിനൊക്കെ കാരണവും ഇല്ല ..

    ReplyDelete