നഷ്ടവസന്തത്തിൻ
തൂലികത്തുമ്പിൽ നിന്നും ,
സ്വപ്നമേ , നീ പെയ്തിറങ്ങൂ ... (നഷ്ട ...)
പോയകാലത്തിൻ
മോഹനസ്മരണകളിൽ
പൂത്തുലയുന്നൊരു
വാസന്തകാലങ്ങളിൽ (പോയ ....)
മഴയെ സ്നേഹിക്കും
ഇരുൾരാവുകളിൽ
ഓർമ്മകളെ നിങ്ങൾ
മരിച്ചു വീഴൂ . (നഷ്ട ....)
ഇന്ദിന്ദരങ്ങൾ
മധുവുണ്ട് മയങ്ങും
സുന്ദര സുരഭില
സായന്തനങ്ങളിൽ (ഇന്ദിന്ദ...)
പിൻവിളി കേൾക്കാൻ
കാതോർത്ത് മടങ്ങുന്നു
ക്ഷീണിതനർക്കൻ
തളരും
സന്ധ്യയുമായ് . (നഷ്ട ...)
----ബി ജി എൻ വർക്കല --
നല്ല ഗാനം
ReplyDeleteനല്ല വരികൾ
ReplyDeleteശുഭാശംസകൾ....
ഇന്ദിന്ദരങ്ങൾ അധികം കേട്ടിട്ടില്ലാത്ത നല്ല ഒരു വാക്ക്
ReplyDeleteഗാനം കൊള്ളാം