ഒരു വാക്കിൽ
ചുംബനത്തിൽ
അലിഞ്ഞലിഞ്ഞെന്നിൽ
തുഷാരം സൂര്യരെശ്മിയിലെന്നപൊൽ
മറയുന്നുവോ പ്രണയമേ .
ഒരു ചാന്ദ്രരാത്രിയായി
ഇളംമഞ്ഞിൻ കുളിരായി
ഒരു തെന്നൽകാറ്റായി
എന്നെ പുണരുന്നോരീ
സുഖദമാം നിമിഷമേ
ഒരു മാത്രയെങ്കിലും
അണയാതെ നിന്നിടൂമോ
നീ എന്നിൽ
ഇതുനാം സൂക്ഷിക്കും
അനർഘമുഹൂർത്തം.
അതിവേഗം മിടിക്കും നിൻ
ഹൃദയവും
വിങ്ങിപൊട്ടുവാൻ
കുതിക്കുമീ മാറിടവും
ചെർക്കുകെന്നോട്
നമുക്കലിഞ്ഞൊന്നാകാം
ഒരു യുഗസന്ധ്യ കടമെടുക്കാം
മറന്നീടാം പ്രപഞ്ചം
മറക്കാം നമ്മെയും .
തോളിൽ നനയുമീ
ചുടുകണ്ണീർ അമരുവോളം
ഹൃദയത്തോട് ചേർന്ന് നില്ക്ക
ഇത് നമ്മൾ
നമുക്കായ് തീർക്കും
സ്നേഹക്കൂടാരം.
നമ്മുടെ ലോകം .
------ബി ജി എൻ വർക്കല ------
ഇത് നമ്മൾ
ReplyDeleteനമുക്കായ് തീർക്കും
സ്നേഹക്കൂടാരം.
നല്ല വരികൾ ആവോളം
ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്ക
ReplyDelete