ഇവിടെ ഈ പാരാവാരത്തിലെവിടെയോ
എനിക്ക് കൈമോശം വന്നൊരു മാണിക്യമുണ്ട്.
തിരയുവാന്‍ കഴിയാതശക്തനായിന്നു ഞാന്‍
തിരിയെ നടക്കുന്നു പിന്നിട്ട പാതകളിലേക്കു .
പലവുരു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു , പിന്നെ
പലവുരു കണ്ണിന്റെ കാഴ്ച നശിപ്പിച്ചു .
കാതടച്ചു ഞാന്‍ മെഴുകു നിറച്ചിട്ടിന്നീ ഇരുളില്‍
വെറും നിലത്തൊരു കരിയിലപോലമരുന്നു.
ഒഴുകിതളം കെട്ടുമീ രുധിരതമസ്സിനെ നോക്കി
കരയുവാന്‍ വിടരുത് നിങ്ങളിലൊരാളുമിന്നു
എരിയുന്ന ചിന്തകള്‍ പൂവിടും ശ്മാശാനത്തിന്‍
വിടരും പൂക്കളും ഞാനും ഒരുപോലിന്നുലകില്‍ .
-------------------------ബി ജി എന്‍ വര്‍ക്കല ---
ഒഴുകിതളം കെട്ടുമീ രുധിരതമസ്സിനെ നോക്കി
ReplyDeleteആ വരികൾ ഏറെ ഇഷ്ടപ്പെട്ടു
നല്ല കവിത
ലോകത്തില്‍ വിടരുന്ന പൂക്കളെപ്പോലെ
ReplyDelete