Thursday, October 24, 2013

കണ്ണീര്‍ വിലക്കപ്പെട്ടോര്‍


ഇവിടെ ഈ പാരാവാരത്തിലെവിടെയോ
എനിക്ക് കൈമോശം വന്നൊരു മാണിക്യമുണ്ട്.
തിരയുവാന്‍ കഴിയാതശക്തനായിന്നു ഞാന്‍
തിരിയെ നടക്കുന്നു പിന്നിട്ട പാതകളിലേക്കു .

പലവുരു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു , പിന്നെ
പലവുരു കണ്ണിന്റെ കാഴ്ച നശിപ്പിച്ചു .
കാതടച്ചു ഞാന്‍ മെഴുകു നിറച്ചിട്ടിന്നീ ഇരുളില്‍
വെറും നിലത്തൊരു കരിയിലപോലമരുന്നു.

ഒഴുകിതളം കെട്ടുമീ രുധിരതമസ്സിനെ നോക്കി
കരയുവാന്‍ വിടരുത് നിങ്ങളിലൊരാളുമിന്നു
എരിയുന്ന ചിന്തകള്‍ പൂവിടും ശ്മാശാനത്തിന്‍
വിടരും പൂക്കളും ഞാനും ഒരുപോലിന്നുലകില്‍ .
-------------------------ബി ജി എന്‍ വര്‍ക്കല --- 

2 comments:

  1. ഒഴുകിതളം കെട്ടുമീ രുധിരതമസ്സിനെ നോക്കി
    ആ വരികൾ ഏറെ ഇഷ്ടപ്പെട്ടു
    നല്ല കവിത

    ReplyDelete
  2. ലോകത്തില്‍ വിടരുന്ന പൂക്കളെപ്പോലെ

    ReplyDelete