വക്കുടഞ്ഞ വാക്കുകൾ കൊണ്ട്
ശൂന്യതയുടെ ശ്മശാനഭൂമിയിൽ
ഗോപുരങ്ങൾ തീർക്കുന്ന
നഗ്നശില്പിയാണ് ഞാൻ .
കരമരിഞ്ഞും കണ്‍തുളച്ചും
വാക്കിൻ വിഷശരമെറിഞ്ഞും
കളവിന്റെ ദന്തഗോപുരം
തീർക്കും വെറും നഗ്നശില്പി.
സിംഹാസങ്ങൾ തൻ കാലുറപ്പിച്ചും
കന്യകാത്വത്തിൻ മുറിവായളന്നും
നീതിതൻ തുലാസിൽ
ജാതിയുടെ തുലാഭാരമളന്നും
കീഴാളന്റെ ജന്മം കടമെടുക്കുന്നവൻ
ഞാൻ നഗ്നശില്പി .
മരിച്ചവന്റെ ശരീരത്തിൽ
കുന്തിരിക്കത്തിൻ
സുഗന്ധം തിരയുന്നവൻ
ഗുഹ്യരോഗിതൻ മുറിവായിൽ
ഉപ്പുനീരെറിഞ്ഞൂറ്റം കൊള്ളുവോൻ
ഞാൻ നഗ്നശില്പി.
ധാരയുടെ മാറിൽ
ത്വരയുടെ നുരകൊണ്ട്
മുലതുരന്നു ജാതിയെവളർത്തുവോൻ
ഗളമരിഞ്ഞു സമുദായം
ആല്മരമാക്കുവോൻ
ഞാൻ നഗ്നശില്പി .
മുളവടി കൊണ്ട്
മുഴക്കോലളന്നും
കുടുമിക്ക് മുന്നിൽ താറഴിപ്പിച്ചും
നടുക് വളച്ചു പാദം നക്കിച്ചും
പെരുമ പറഞ്ഞു
പ്രിഷ്ടമുയർത്തിയും
മായാസംസ്കാരപുകമറയിൽ
സരസീരുഹം വിരിയിക്കുവോൻ
ഞാൻ നഗ്നശില്പി.
മത്സ്യകൂർമ്മ വരാഹങ്ങളിലും
കുരിശടികളിലും
പുസ്തകപ്പെരുമയിലും
നിണമൊഴുക്കി
നിരയൊത്ത വരികൾ തീർത്ത്
നിർലജ്ജം
മാനവസൗഹാർദ്ദപെരുമഴ നനയിക്കുന്നവൻ
ഞാൻ നഗ്നശില്പി.
-------ബി ജി എൻ വർക്കല ----
ആവശ്യമില്ലാത്തവ മാത്രമേ കൊത്തി കൊത്തി കളയേണ്ടതോള്ളൂ ശില്പ്പിക്ക് ..നല്ല ശില്പത്തിനും
ReplyDeleteshilpikalude duryogam shilpatthinte avasthaantharattholam chennetthunnu.
Deleteകുഴപ്പക്കാരന്‍ ശില്പി
ReplyDelete