Saturday, October 26, 2013

സംഗമം

പ്രണയമേ
നിന്റെ മിഴികളെന്തിങ്ങനെ
ഇരുളിൽ പകച്ചു നില്പൂ .
ഹൃദയമേ
നിന്റെ തുടിതാളമെന്തിങ്ങനെ
തീരെ തളർന്നുപോകുന്നു .
പ്രണയിനീ
നിന്റെ ചൊടികളെന്തിങ്ങനെ
അന്തിച്ചുവപ്പണിയുന്നൂ.

പരിഭവത്തിന്റെ
ഇടനാഴികളിൽ നിന്നും
തേങ്ങൽ ചീളുകൾ
കാത് തുളയ് ക്കുമ്പോൾ
പ്രണയവും ഹൃദയവും
ഇരുളിൽ പരസ്പര-
മിഴുകിയൊഴുകുന്നനാദിയിലേക്കു
---------ബി ജി എൻ വർക്കല ----



1 comment:

  1. ആദ്യ വരികൾ ഒരു ലളിത ഗാനം പോലെ ഹൃദ്യമായിരുന്നു

    ReplyDelete