ചിതയുടെ കനല്‍ മൂടി കിടക്കുമെന്‍
ഹൃദയകമലം ഞാനെടുത്തീടാം.
അതില്‍ , പൊള്ളികുടന്നോരാ
പുറവാതില്‍ മെല്ലെത്തുറന്നീടാം.
ഉള്ളിലായ് , കാണുമീയന്ധകാരത്തിലെന്‍
പ്രാണന്‍പിടയുന്നനാദം
ഒരുവേള ,പിന്തിരിയാന്‍മടിച്ചാകാം
അതെന്നെ ദീനം നോക്കീടുന്നല്ലോ .
ഇനി വേണ്ടെനിക്കീ വിഫലജന്മം
നീയൊടുങ്ങീടുക വേഗം
എന്നാലും , അവള്‍ തന്‍ ഓര്‍മ്മകള്‍
തണലായ് വന്നിടുമെന്നോ
അവളുടെ കരത്തിന്‍ സ്പര്‍ശം
അതൊരു കുളിരായി പടരുവെന്നോ ?
ഇതില്‍ , ഞാനെന്റെ
മിഴിചെപ്പുതുറന്നൊന്നു നോക്കീടാം
എനിക്കായ് നീ കണ്ണീര്‍
പൊഴിക്കുന്നുവെന്നറിഞ്ഞീടാം വൃഥാ
നിഴലായ് നിനക്കൊപ്പം ഞാന്‍
കൂടെ നിന്നിടാം നീയറിയാതെ
എന്നാല്‍ തണലാകുവാനെനിക്കാകില്ല
അറിയുമല്ലോ നിനക്കോമലേ .
------------ബി ജി എൻ വർക്കല -----
ഹൃദയകമലം ഞാനെടുത്തീടാം.
അതില്‍ , പൊള്ളികുടന്നോരാ
പുറവാതില്‍ മെല്ലെത്തുറന്നീടാം.
ഉള്ളിലായ് , കാണുമീയന്ധകാരത്തിലെന്‍
പ്രാണന്‍പിടയുന്നനാദം
ഒരുവേള ,പിന്തിരിയാന്‍മടിച്ചാകാം
അതെന്നെ ദീനം നോക്കീടുന്നല്ലോ .
ഇനി വേണ്ടെനിക്കീ വിഫലജന്മം
നീയൊടുങ്ങീടുക വേഗം
എന്നാലും , അവള്‍ തന്‍ ഓര്‍മ്മകള്‍
തണലായ് വന്നിടുമെന്നോ
അവളുടെ കരത്തിന്‍ സ്പര്‍ശം
അതൊരു കുളിരായി പടരുവെന്നോ ?
ഇതില്‍ , ഞാനെന്റെ
മിഴിചെപ്പുതുറന്നൊന്നു നോക്കീടാം
എനിക്കായ് നീ കണ്ണീര്‍
പൊഴിക്കുന്നുവെന്നറിഞ്ഞീടാം വൃഥാ
നിഴലായ് നിനക്കൊപ്പം ഞാന്‍
കൂടെ നിന്നിടാം നീയറിയാതെ
എന്നാല്‍ തണലാകുവാനെനിക്കാകില്ല
അറിയുമല്ലോ നിനക്കോമലേ .
------------ബി ജി എൻ വർക്കല -----
No comments:
Post a Comment