കീബോർഡ് ചതിച്ചു
അക്ഷരം ഒന്നുപതറി
പോസ്റ്റ് കഴിയുമ്പോഴാണ്
തെറ്ററിയുന്നത് .
അരനിമിഷം കൊണ്ട്
ആകാശത്തോളമുയർത്തി
കമന്റുകളും ലൈക്കുകളും
ഇൻബോക്സ് അഭിനന്ദനങ്ങളും
ഒരൊറ്റ നൊടിയിൽ
ഒരക്ഷരപ്പിശകിൽ
ഒരാധുനികൻ ജനിച്ചു .
ഇപ്പോൾ ഞാനക്ഷരങ്ങൾ
നോക്കാറേയില്ല
ചിലപ്പോൾ
ജ്ഞാനപീഠം തന്നാലോ .
-----------ബി ജി എൻ -----
സാദ്ധ്യതയില്ലാതില്ല
ReplyDeleteതിരുത്തി വായനകൾ
ReplyDelete