Thursday, October 3, 2013

മെഴുകുതിരികൾ


ഒരു ചിമിഴിനുള്ളിൽ
ഞാനൊളിപ്പിക്കും
എൻ പ്രണയം
സൂര്യകിരണമേൽക്കാതെന്നും

മേല്പരപ്പിൽ
ശാന്തത വിരിച്ചു ഞാൻ
അടിയിലീയഗാധതയിലുറങ്ങും
നിന്റെ സ്മരണകളിൽ .

കപടമീ ലോകവും
സദാചാര ബോധവും
ധാർമ്മിക സംസ്കാര മാറാലകളും
ചിതല്മൂടിക്കിടക്കവേ .

ജനിമ്രിതികൾ
മനുസ്മൃതിതികൾ
പ്രസൂതികാഗ്രഹങ്ങൾ
ഗണികാലയങ്ങൾ
തമസ്സിന്റെ ശീതോഷ്ണമേഖലകൾ
വെളിച്ചത്തിൻ ബാലികേറാമലകൾ

വെളിച്ചമണഞ്ഞ
കുന്നിൻ ചരിവുകളിൽ
ശബ്ദമടഞ്ഞ
ഗുഹാമുഖങ്ങളിൽ
തിരഞ്ഞു നടന്ന യൗവ്വനം
കരമരിഞ്ഞു
കരളരിഞ്ഞു
കണ്ണിലെ വെളിച്ചമണഞ്ഞു
ജരാനരകൾ തൻ പടലമണിഞ്ഞിന്നു

പ്രിയതെ നിന്റെ പടിവാതിലിൽ
ഒരുഭിക്ഷാംദേഹിയാകവേ
അരുതുകളുടെ പഴുതുകൾ
കൊണ്ട് നീ തീർത്ത
ലക്ഷ്മണ രേഖകളിൽ
ചിതറിവീഴുന്നുണ്ടെന്റെ
കണ്ണീർത്തുള്ളികൾ .

ഒന്നിക്കുവാനാകാത്ത
രണ്ടു ജന്മങ്ങളെ
തെരുവിലനാഥമായി
അലയുവാൻ വിട്ട്
കാലം, കടലാസുപൂവുകളിൽ
പ്രണയത്തിന്റെ രേഖാചിത്രം
ചമച്ചു രസിക്കുന്നു പിന്നേയും .
-------------ബി ജി എൻ വർക്കല

4 comments:

  1. ഒന്നിക്കുവാൻ കഴിയാത്ത സ്നേഹ തന്മാത്രകൾ

    ReplyDelete
  2. പ്രനയരേഖാചിത്രങ്ങള്‍

    ReplyDelete
  3. പ്രണയ ചിത്രങ്ങള്‍
    അല്പം കൂടി പരസ്യം ചെയ്യണം ഭായ്

    ReplyDelete